ബിജു മേനോനെ നായകനായി കള്ളന്റെ കഥ പറയാൻ ജിത്തുജോസഫ് ഒരുങ്ങുന്നതായി റിപ്പോർട്ട്.എൺപതുകളിൽ കൊല്ലം ജില്ലയിലെ മോഷ്ടാവായിരുന്ന മണിയൻപിള്ളയെ കുറിച്ചുള്ള പുസ്തകമായ തസ്‌കരൻ: മണിയൻ പിള്ളയുടെ ആത്മകഥ എന്ന കഥ ആസ്പദമാക്കിയാണ് ജിത്തു സിനിമ ഒരുക്കാൻ പോവുന്നത്.

പുസ്തകം എഴുതിയ ജി.ആർ ഇന്ദുഗോപനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ബിജു മേനോനാണ് പ്രധാന കഥാപാത്രമായി എത്തുക.തിരക്കഥയുടെ ജോലികൾ പുരോഗമിക്കുകയാണ്. അതിനാൽ ചിത്രീകരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തമല്ല