കൊച്ചി; ഡിറ്റക്ട്ീവിൽ തുടങ്ങി ആദിയിൽ എത്തി നില്ക്കുന്ന ജിത്തുജോസഫിന്റെ സിനിമകൾ എടുത്താൽ തന്നെ ഇദ്ദേഹത്തിന്റെ റേയ്ഞ്ച് എന്താണെന്ന് മനസിലാകും. തന്റെ കഥ പറച്ചിലിലെ നൂതന രീതികൾ ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുത്തുന്ന ജിത്തുവിന്റെ അടുത്ത മലായാളം ചിത്രത്തിൽ ഒരു താര പുത്രനാണ് നായകൻ.

താര പുത്രൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആദിയുടെ തകർപ്പൻ വിജയത്തിന് ശേഷം മറ്റൊരു സൂപ്പർതാര പുത്രനെ നായകനാക്കി തന്റെ പുതിയ ചിത്രവുമായി എത്തുകയാണ് ഹിറ്റ് മേക്കർ ജീത്തു ജോസഫ്. ഇത്തവണ ജിത്തുവിന്റെ ഊഴം കാത്ത് നിൽക്കുന്നത് കാളിദാസ് ജയറാമാണ്. പൂമരത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമ പൂർത്തിയാക്കി ആകും കാളിദാസ്-ജിത്തു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക.

വാർത്ത സ്ഥിരീകരിച്ചു കൊണ്ട് തന്റെ ഫെസ്ബുക്കിലൂടെ കാളിദാസ് തന്നെയാണ് വിവരം അറിയിച്ചത്. ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ലഭ്യമല്ല. നിലവിൽ ഇമ്രാൻ റിഷി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഹിന്ദി ചിത്രത്തിന്റെ തിരക്കിലാണ് ജീത്തു. ഇതിനെ ശേഷമായിരിക്കും കാളിദാസ് ചിത്രത്തിലേക്ക് കടക്കുക.

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയ്ക്ക് ശേഷമാകും ജീത്തു ജോസഫ് ചിത്രം ആരംഭിക്കുക.നേരം പ്രേമം എന്നീ സിനിമകളുടെ കടുത്ത ആരാധകനാണ് ഞാനെന്നും ഇത്തരം വലിയ ഫിലിം മേക്കേഴ്സിനൊപ്പം ജോലി ചെയ്യാൻ സാധിക്കുക എന്നത് മഹത്തരമായ കാര്യമാണെന്നും കാളിദാസ് പറയുന്നു.സിനിമയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാനായിട്ടില്ലെന്നും ഈ വർഷം അവസാനത്തോടെയായിരിക്കും ചിത്രം തുടങ്ങുക എന്നും കാളിദാസ് പറഞ്ഞു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം ആയിരുന്നു കാളിദാസ് നായകനായി എത്തിയ ആദ്യ മലയാള ചിത്രം.