- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായ്പാ കുടിശിക തീർക്കാൻ നേരിട്ട് വരാൻ ആവശ്യപ്പെട്ടത് കുടുംബശ്രീ പ്രവർത്തകർ; ഭാര്യ എത്തുന്നുവെന്ന വിവരം മുൻ ഭർത്താവിന് ചോർത്തി നൽകിയതും നേതാക്കൾ; കൺമുന്നിലിട്ട് തീ കൊളുത്തിയിട്ടും നിസ്സംഗരായി; ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ മരണം ഉറപ്പിച്ചു; ചെങ്ങാലൂരിലെ ക്രൂരതയിൽ പ്രതിസ്ഥാനത്ത് സ്ത്രീ ശാക്തീകരണ പ്രസ്ഥാനവും; ജീതുവിന്റെ കൊലയിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കെപിഎംഎസ്; വിരാജിനെ പിടിക്കാനാവാതെ പൊലീസും
തൃശൂർ: ജീതുവിനെ തീകൊളുത്തി കൊല്ലാൻ കൂട്ടുനിന്നത് കുടുംബശ്രീ പ്രവർത്തകരെന്ന് സൂചന. എന്നാൽ ഇവരെ ആരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. തൃശൂർ ചെങ്ങാലൂരിലാണു ജനക്കൂട്ടം നോക്കിനിൽക്കെ ദലിത് യുവതിയെ ഭർത്താവ് പെട്രോളൊഴിച്ചു കത്തിച്ചത്. തൃശൂർ ചെങ്ങാലൂർ സ്വദേശി വിരാജും വെള്ളിക്കുളങ്ങര സ്വദേശിനി ജീതുവും ആറുവർഷമായി ദമ്പതികളായിരുന്നു. എന്നാൽ ഇരുവരും പിണങ്ങി. ഇതിന്റെ വൈരാഗ്യം തീർക്കാനായിരുന്നു കൊല. ഇതിനായി ജീതുവിനേയും അച്ഛനേയും സ്ഥലത്തേക്ക് തന്ത്രപരമായി വളിച്ചു വരുത്തുകയായിരുന്നു. ഈ ഗൂഢാലോചനയിലാണ് കുടുംബശ്രീക്കാർ പങ്കാളികൾ ആയത്. ക്രൂരത കാട്ടിയ ഭർത്താവിനെ തടയാനോ പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ല. നാടുവിട്ട ഭർത്താവിനായി പൊലീസിന്റെ തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. മകളെ രക്ഷിക്കണമെന്നു യാചിച്ചിട്ടും ആരും സഹായിച്ചില്ലെന്നു ജീതുവിന്റെ അച്ഛൻ ജനാർദനനും പറയുന്നു. പഞ്ചായത്തംഗം ഉൾപ്പെടെ നാട്ടുകാർ കാഴ്ചക്കാരായി. പൊള്ളലേറ്റ ജീതുവിനെ ഓട്ടോറിക
തൃശൂർ: ജീതുവിനെ തീകൊളുത്തി കൊല്ലാൻ കൂട്ടുനിന്നത് കുടുംബശ്രീ പ്രവർത്തകരെന്ന് സൂചന. എന്നാൽ ഇവരെ ആരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. തൃശൂർ ചെങ്ങാലൂരിലാണു ജനക്കൂട്ടം നോക്കിനിൽക്കെ ദലിത് യുവതിയെ ഭർത്താവ് പെട്രോളൊഴിച്ചു കത്തിച്ചത്. തൃശൂർ ചെങ്ങാലൂർ സ്വദേശി വിരാജും വെള്ളിക്കുളങ്ങര സ്വദേശിനി ജീതുവും ആറുവർഷമായി ദമ്പതികളായിരുന്നു. എന്നാൽ ഇരുവരും പിണങ്ങി. ഇതിന്റെ വൈരാഗ്യം തീർക്കാനായിരുന്നു കൊല. ഇതിനായി ജീതുവിനേയും അച്ഛനേയും സ്ഥലത്തേക്ക് തന്ത്രപരമായി വളിച്ചു വരുത്തുകയായിരുന്നു. ഈ ഗൂഢാലോചനയിലാണ് കുടുംബശ്രീക്കാർ പങ്കാളികൾ ആയത്.
ക്രൂരത കാട്ടിയ ഭർത്താവിനെ തടയാനോ പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ല. നാടുവിട്ട ഭർത്താവിനായി പൊലീസിന്റെ തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. മകളെ രക്ഷിക്കണമെന്നു യാചിച്ചിട്ടും ആരും സഹായിച്ചില്ലെന്നു ജീതുവിന്റെ അച്ഛൻ ജനാർദനനും പറയുന്നു. പഞ്ചായത്തംഗം ഉൾപ്പെടെ നാട്ടുകാർ കാഴ്ചക്കാരായി. പൊള്ളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയിൽ കയറ്റാൻപോലും ആരും ശ്രമിച്ചില്ല. പ്രതി വിരാജിന്റെ സഹോദരൻ ഭീഷണിപ്പെടുത്തിയെന്നും ജനാർദനൻ പറഞ്ഞു. ഇതെല്ലാം ഗൂഢാലോചനയ്ക്ക് തെളിവാണ്. എന്നാൽ ഇത്തരത്തിൽ കേസ് അന്വേഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല.
വിരാജും ജീതുവും ആറുവർഷമായി ദമ്പതികളായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾമൂലം ഇരുവരും സംയുക്തമായി വിവാഹമോചനത്തിനു തയാറായി. ഭർത്താവിന്റെ വീടിനടുത്തുള്ള കുടുംബശ്രീയിൽനിന്ന് ജീതു വായ്പയെടുത്തിരുന്നു. വായ്പ കുടിശിക തീർക്കാൻ നേരിട്ടു വരാൻ കുടുംബശ്രീ പ്രവർത്തകർ ആവശ്യപ്പെട്ടു. അച്ഛനോടൊപ്പം ജീതു ഓട്ടോറിക്ഷയിൽ എത്തി. ഇതിനിടെയാണ് സംഭവം നടക്കുന്നത്. കാര്യങ്ങൾ സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വിരാജ് പെട്രോൾ ഒഴിച്ച് ജീതുവിനെ തീകൊളുത്തി. ഇതിൽ നിന്ന് വിരാജിന് ഇവിടേക്ക് ജിത്തു എത്തുന്ന കാര്യം കുടുംബശ്രീക്കാർ തന്നെ ചോർത്തി നൽകിയെന്ന് വ്യക്തമാണ്.
ജീത്തുവിനെ കൊല്ലാൻ പെട്രോളും കരുതിയാണ് വിരാജ് എത്തിയത്. ഇതും പലർക്കും അറിയാമായിരുന്നു. പെട്രോൾ ഒഴിക്കുമ്പോഴും തടയാൻ ആരും തയ്യാറായില്ല. ഇതെല്ലാമായിട്ടും കുടുംബശ്രീക്കാരെ കേസിൽ പ്രതിചേർക്കാൻ പൊലീസ് തയ്യാറല്ല. രാഷ്ട്രീയ ഇടപെടലാണ് ഇതിന് കാരണം. വിരാജിലേക്ക് മാത്രം അന്വേഷണം ഒതുക്കാനാണ് നീക്കം. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്. അടുത്തുണ്ടായിരുന്ന അച്ഛൻ തടയാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാൻ ആരും സഹായിച്ചില്ല ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളജിലേയ്ക്കു മാറ്റി. ചികിൽസയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. സംഭവത്തെക്കുറിച്ചു ജീതു മജിസ്‌ട്രേറ്റിനു മുൻപാകെ മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിനു ദൃക്‌സാക്ഷിയായ അച്ഛൻ ജനാർദനൻ മാനസികമായി തകർന്ന അവസ്ഥയിലാണ്. 'പലിശ കയറിയാണു കടം കുമിഞ്ഞത്. ഒന്നും ഇല്ലാത്തവരാണു ഞങ്ങൾ. ഒരു ജനപ്രതിനിധിയാണ് അവളെ പലപ്പോഴും ഭീഷണിപ്പെടുത്തിയത്. പെട്രോൾ ഒഴിച്ചപ്പോൾ എന്റെ മോൾ ഓടി. ഞാൻ അപ്പോൾ കുറച്ചപ്പുറത്തു സംസാരിച്ചു നിൽക്കുകയായിരുന്നു. അയാൾ പിന്നാലെ ഓടി ലൈറ്റർ കൊണ്ടു തീകൊളുത്തി. എന്റെ മോള് നിന്നുകത്തുകയായിരുന്നു. ആരും സഹായിച്ചില്ല. ആരോ ഒരാൾ കുറച്ചു വെള്ളം ഒഴിച്ചു. വാർഡ് മെമ്പറടക്കം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ വിളിച്ചുവരുത്തിയതാണ് എന്നോർക്കണം...' ജനാർദനൻ വിങ്ങലോടെ പറഞ്ഞു.
അതിനിടെ ജീതുവിനെ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. പെട്ടെന്നൊരാൾ കൺമുന്നിൽ വെന്തുമരിക്കുന്നതു കണ്ടപ്പോൾ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെല്ലാം പകച്ചുപോയെന്ന് ദൃക്‌സാക്ഷികൂടിയായ പുതുക്കാട് പഞ്ചായത്തംഗം ഗീത സുകുമാരൻ പറഞ്ഞു. ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു. പെട്രോൾ ഒഴിച്ച ഉടനെ ജീതു ഓടിയെന്നും വിരാജ് പുറകെ പാഞ്ഞുവെന്നും ഇവർ പറയുന്നു. ഒരാൾ ജീവനോടെ വെന്തുരുകുന്നത് കണ്ടപ്പോൾ ഒരു സ്ത്രീ കുഴഞ്ഞുവീണു. കുടുംബശ്രീ വായ്പയുടെ കണക്കുകൾ ഒത്തുനോക്കാനായി നേരിട്ടുവരാമെന്ന് പറഞ്ഞത് ജീതുവാണെന്ന് ഭാരവാഹികൾ പറയുന്നു. ജീതുവിനോടും അച്ഛൻ ജനാർദ്ദനനോടും സൗമ്യനായി സംസാരിച്ചുനിന്ന വിരാജ് ഇത്രയും ക്രൂരമായി പെരുമാറുമെന്ന് കരുതിയില്ലെന്നും പറയുന്നു.
അതിനിടെ പ്രതി വിരാജിനെ പ്രാദേശിക സിപിഎം നേതാക്കൾ ഒളിവിൽ പോകാൻ സഹായിച്ചെന്നു കെപിഎംഎസ് ആരോപിച്ചു. സംഭത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.