- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പ്രാദേശിക പാർട്ടികൾ രാജ്യത്തിന് പ്രാമുഖ്യം കൊടുക്കാറില്ല; പാർട്ടികൾ നേതാക്കളെ സൃഷ്ടിക്കാറില്ല; പകരം നേതാക്കൾ പാർട്ടി ഉണ്ടാക്കുന്നു'; വിമർശനവുമായി ജിതിൻ പ്രസാദ
ലഖ്നൗ: പ്രാദേശിക പാർട്ടികൾ രാജ്യത്തിന് പ്രാമുഖ്യം കൊടുക്കാറില്ലെന്നും അവർക്ക് രാജ്യത്തിനായി നല്ലതൊന്നും ചെയ്യാൻ സാധിക്കില്ലെന്നും ബിജെപി. നേതാവ് ജിതിൻ പ്രസാദ. ലഖ്നൗവിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക പാർട്ടികളെ സംബന്ധിച്ചിടത്തോളം രാജ്യവും സംസ്ഥാനവും അവർക്ക് രണ്ടാമത്തെ പരിഗണന മാത്രമാണ്. ഈ പാർട്ടികൾ നേതാക്കളെ സൃഷ്ടിക്കാറില്ല. പകരം നേതാക്കളാണ് പാർട്ടി ഉണ്ടാക്കുന്നത്. പാർട്ടി ഒരു പ്രത്യേക വ്യക്തിക്കു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കും- ജിതിൻ പ്രസാദ പറഞ്ഞു.
ഉത്തർ പ്രദേശിൽനിന്നുള്ള ജിതിൻ പ്രസാദ, കുറച്ചുദിവസം മുൻപാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഏതെങ്കിലും ഒരു നേതാവിനെ പ്രത്യേകം പരാമർശിക്കാതെ ആയിരുന്നു പ്രസാദയുടെ വാക്കുകൾ. എന്നാൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് നിരന്തരമായി ബിജെപിക്കെതിരെ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് പ്രസാദയുടെ പരാമർശം എന്നത് ശ്രദ്ധേയമാണ്.
ബിജെപിയിൽ ചേർന്നതിലുള്ള സന്തോഷവും ജിതിൻ പ്രസാദ പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിന് കീഴിൽ തനിക്ക് ബിജെപിയിൽ ചേരാൻ അവസരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്