അമൃതപുരി: ശുദ്ധജലവിതരണം കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയി മഠം നടപ്പാക്കി വരുന്ന ജീവാമൃതം പദ്ധതിയുടെ ഭാഗമായി ആലപ്പാട് പഞ്ചായത്തിൽ ഇനി എല്ലാവർ ക്കും ശുദ്ധീകരിച്ചകുടിവെള്ളം ലഭ്യമാകും. 9 കരയോഗങ്ങളിലായി 9 ജല ശുദ്ധീകരണ സംവിധാനങ്ങളാണ് പ്രവർത്തനസജ്ജമായിരിക്കുന്നത്.ഇതു വഴി ഏതാണ്ട് ഇരുപത്തിരണ്ടായിരത്തോളം പേർക്ക് ശുദ്ധജലം ലഭ്യമാകുമെന്ന്കണക്കാക്കപ്പെടുന്നു.

മാതാ അമൃതാനന്ദമയി ദേവിയുടെ അറുപത്തിനാലാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി 2017ഒക്ടോബർ 8 ന് അമൃതപുരിയിൽ വെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ജീവാമൃതമെന്ന മഠത്തിന്റെ ജലശുദ്ധീകരണ വിതരണ പദ്ധതി ഉത്ഘാടനം ചെയ്തത്. 5000 ഗ്രാമങ്ങളിൽ ജലശുദ്ധീകരണംകാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ട് 100 കോടി രൂപ വകയിരുത്തിയിട്ടുള്ളതാണ് പദ്ധതി. ഓരോ ജലശുദ്ധീകരണ സംവിധാനത്തിലൂടെയും 400 മുതൽ 500 കുടുംബങ്ങളിലേയ്ക്കും അതിലൂടെ ഒരു കോടിജനങ്ങൾക്കും ആശ്വാസമേകാൻ കഴിയുന്ന വിധത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.

മാതാ അമൃതാനന്ദമയി ദേവിയുടെ നിർദ്ദേശാനുസരണം അമൃത വിശ്വവിദ്യാപീഠം സർവകലാശാലയിലെ അദ്ധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും ചേർന്ന് രൂപകല്പന ചെയ്തിട്ടുള്ള ജലശുദ്ധീകരണ സംവിധാനത്തിൽനാലു ഘട്ടങ്ങളിലൂടെ ചെളിവെള്ളം മുതൽ ഒരു മൈക്രോൺ വരെയുള്ള ഖരപദാർഥങ്ങളെല്ലാം നീക്കംചെയ്യപ്പെടുകയും അൾട്രാവയലറ്റ് വിദ്യയിലൂടെ അണുവിമുക്തമാക്കപ്പെടുകയും അങ്ങിനെ ശുദ്ധീകരിച്ച വെള്ളം1000 ലിറ്ററിന്റെ അനുബന്ധ ടാങ്കിൽശേഖരിക്കപ്പെടുകയുമാണ് അടിസ്ഥാന പ്രവർത്തന പ്രക്രിയയിൽ നടക്കുന്നത്.എന്നാൽ ഓരോ ഗ്രാമത്തിലേയും മണ്ണും വെള്ളവും പരിശോധിച്ച് പഠിച്ച് തയ്യാറാക്കുന്ന ശുദ്ധീകരണ
സംവിധാനങ്ങളിൽ ഓരൊന്നിന്റെയും രൂപകല്പനയിൽ വ്യത്യാസമുണ്ട്.

ആലപ്പാട് ഗ്രാമത്തിലെ ഒൻപത് കരയോഗങ്ങളിലും പ്രസ്തുത സംവിധാനങ്ങൾ പ്രവർത്തന സജ്ജമായിരിക്കുകയാണ്.ഇതോടെ വേനൽകാലങ്ങളിൽ അനുഭവപ്പെട്ടു കൊണ്ടിരുന്ന ശുദ്ധജല ക്ഷാമത്തിന് ഒരു പരിധിവരെ ആശ്വാസമാകും. ഒൻപത് ഫിൽറ്റർ യൂണിറ്റുകളുടേയും സംയുക്ത പ്രവർത്തനോത്ഘാടനവുംസമർപ്പണവും സ്ഥലവാസികളുടേയും പ്രാദേശികപ്രതിനിധികളുടേയും സാന്നിദ്ധ്യത്തിൽ ആലപ്പാട്ട് കുഴിത്തുറശ്രീകൃഷ്ണ സ്വാമി ക്ഷേത്രാങ്കണത്തിൽ വെച്ച് തദ്ദേശ സയംഭരണ വകുപ്പ് മന്ത്രി ഡോ കെടി ജലീൽനിർവ്വഹിക്കും.

അനുമതി, സ്ഥലനിർണ്ണയം, ഉപഭോക്തസമിതിയുടെ രൂപീകരണം തുടങ്ങിയവയിലെല്ലാമുള്ള തദ്ദേശഭരണസ്ഥാപനങ്ങളുടെ സമയബന്ധിതമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തിനകം പദ്ധതി ഭാരതംമുഴുവൻ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ജീവാമൃതം പദ്ധതി മേധാവി ഡോ മനീഷാ സുധീർപറഞ്ഞു.