ന്യൂഡൽഹി: ജെഎൻയുവിൽ ഇനി പ്രവേശനം പൊതു പരീക്ഷയിലൂടെ. കേന്ദ്ര സർവകലാശാലകളുടെ പൊതു പരീക്ഷയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ അക്കാദമിക് കൗൺസിൽ അംഗീകരിച്ചു. ജെഎൻയു പ്രവേശനത്തിന് ഇനി പ്രത്യേക പരീക്ഷയുണ്ടായിരിക്കില്ല.

പ്രവേശനം പൊതു പരീക്ഷയിലൂടെയാക്കുമെന്ന് നേരത്തെതന്നെ വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നു. എന്നാൽ നീക്കത്തിന് എതിരെ അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. കൗൺസിൽ യോത്തിൽ പങ്കെടുത്ത ഭൂരിപക്ഷംപേരും പുതിയ തീരുമാനത്തോട് യേജിച്ചു.

ഇനിമുതൽ പ്രവേശന പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ മാനദണ്ഡം അനുസരിച്ചായിരിക്കുമെന്ന് അക്കാദമിക് കൗൺസിൽ യോഗത്തിന് ശേഷം, സർവകലാശാല പത്രക്കുറിപ്പിൽ വ്യക്തമാക്കി. നേരത്തെ, ഡൽഹി സർവകലാശാലയും സമാനമായ മാറ്റം നടപ്പിലാക്കിയിരുന്നു.