ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ക്യാമ്പസിനകത്ത് പിഎച്ച്ഡി വിദ്യാർത്ഥിനി നടക്കുമ്പോഴാണ് ബൈക്കിലെത്തിയയാൾ ആക്രമണം നടത്തിയത്. പെൺകുട്ടി ഒച്ചവെച്ച് ആളെ കൂട്ടിയതിനെ തുടർന്ന് അക്രമി സർവകലാശാലയിൽ നിന്ന് ബൈക്കിൽ കടന്നുകളയുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറിയ നിലയിലാണ് പെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത്.

തിങ്കളാഴ്ച രാത്രി 11.45നാണ് സംഭവം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്യാമ്പസിനകത്ത് നിന്ന് തന്നെയാണ് അക്രമി ബൈക്ക് ഓടിച്ച് വന്നതെന്ന് ഡൽഹി പൊലീസ് പറയുന്നു.

വിവരം അറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു. പിഎച്ച്ഡി വിദ്യാർത്ഥിനി ക്യാമ്പസിനകത്ത് നടക്കുമ്പോഴാണ് ലൈംഗികാതിക്രമം നടന്നത്. ക്യാമ്പസിനകത്ത് നിന്ന് തന്നെ ബൈക്കിലെത്തിയ അക്രമി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് ഡൽഹി സൗത്ത്- വെസ്റ്റ് ഡിസിപി പറഞ്ഞു.