- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്സൽ സംഘടനയായ ഐസയും എസ് എഫ് ഐയും ഒരുമിച്ച് നിന്നപ്പോൾ ജെഎൻയുവിൽ എബിവിപിക്ക് പരാജയം; ഡൽഹി യൂണിവേഴ്സിറ്റിയിൽ എബിവിപി തന്നെ; ഡൽഹിയിലെ ക്യാമ്പസ് രാഷ്ട്രീയ ചൂട് സംബന്ധിച്ച് ഇങ്ങനെ
ന്യൂഡൽഹി :ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) യൂണിയൻ തെരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ)-എസ്എഫ്‌ഐ സഖ്യത്തിനു സമ്പൂർണ വിജയം. ഫെബ്രുവരിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയശ്രദ്ധ നേടിയ തെരഞ്ഞെടുപ്പിൽ എബിവിപിക്ക വമ്പൻ തിരിച്ചടിയുണ്ടായി. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ഇടതുസഖ്യത്തിന് ജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ.സെക്രട്ടറി തുടങ്ങിയ നാലു സീറ്റുകളും ഐസയും (സിപിഐഎംഎൽ) എസ്എഫ്‌ഐയും (സിപിഐ(എം)) ഉൾപ്പെട്ട ഇടതുസഖ്യം സ്വന്തമാക്കി. അതേസമയം, ഡൽഹി സർവകലാശാലയിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിൽ എബിവിപി വിജയിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനം എൻഎസ്‌യു നേടി. അങ്ങനെ ചൂടുപിടിച്ച കോളേജ് തെരഞ്ഞെടുപ്പിനാണ് ഡൽഹിയിലെ ക്യാമ്പസുകൾ വേദിയായത്. ജെഎൻയുവിൽ മുന്നേറ്റം ഉണ്ടാക്കാൻ എബിവിപി കിണഞ്ഞ് ശ്രമിച്ചിരുന്നു. എന്നിട്ടും ആരും ജയിക്കാത്തത് സംഘപരിവാർ വിദ്യാർത്ഥി പ്രസ്ഥാനത്തിന് തിരിച്ചടിയായി. ജെഎൻയുവിൽ മ
ന്യൂഡൽഹി :ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) യൂണിയൻ തെരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ)-എസ്എഫ്‌ഐ സഖ്യത്തിനു സമ്പൂർണ വിജയം. ഫെബ്രുവരിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയശ്രദ്ധ നേടിയ തെരഞ്ഞെടുപ്പിൽ എബിവിപിക്ക വമ്പൻ തിരിച്ചടിയുണ്ടായി. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ഇടതുസഖ്യത്തിന് ജയം.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ.സെക്രട്ടറി തുടങ്ങിയ നാലു സീറ്റുകളും ഐസയും (സിപിഐഎംഎൽ) എസ്എഫ്‌ഐയും (സിപിഐ(എം)) ഉൾപ്പെട്ട ഇടതുസഖ്യം സ്വന്തമാക്കി. അതേസമയം, ഡൽഹി സർവകലാശാലയിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിൽ എബിവിപി വിജയിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനം എൻഎസ്‌യു നേടി. അങ്ങനെ ചൂടുപിടിച്ച കോളേജ് തെരഞ്ഞെടുപ്പിനാണ് ഡൽഹിയിലെ ക്യാമ്പസുകൾ വേദിയായത്. ജെഎൻയുവിൽ മുന്നേറ്റം ഉണ്ടാക്കാൻ എബിവിപി കിണഞ്ഞ് ശ്രമിച്ചിരുന്നു. എന്നിട്ടും ആരും ജയിക്കാത്തത് സംഘപരിവാർ വിദ്യാർത്ഥി പ്രസ്ഥാനത്തിന് തിരിച്ചടിയായി.
ജെഎൻയുവിൽ മോഹിത് പാണ്ഡെ ആണ് പ്രസിഡന്റ്. മലയാളിയായ പി.പി. അമലാണ് വൈസ് പ്രസിഡന്റ്, തബ്രസ് ഹസൻ ജോയന്റ് സെക്രട്ടറിയും സതപുര ചക്രബർത്തി ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികളെ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ആശംസ. കൗൺസിലർ സീറ്റുകളിൽ ഭൂരിഭാഗവും ഇടതുസഖ്യത്തിനു തന്നെയാണ്. 29 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നതെങ്കിലും 18 സ്ഥലത്തുമാത്രമാണ് രാഷ്ട്രീയ അടിസ്ഥാനത്തിൽ മൽസരമുണ്ടായിരുന്നത്. ഇതിൽ 15 എണ്ണം എഐഎസ്എ-എസ്എഫ്‌ഐ സഖ്യം സ്വന്തമാക്കി. ഒരു സീറ്റ് എബിവിപിയും ഒരു സീറ്റ് ഡിഎസ്എഫും നേടി. 12 സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. പറവൂർ മൂത്തകുന്നം സ്വദേശി അമൽ പുല്ലാർകാട്ട് ജനറൽ സീറ്റുകളിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണു വൈസ് പ്രസിഡന്റായത്; അമൽ 2461 വോട്ട് നേടിയപ്പോൾ എതിർസ്ഥാനാർത്ഥി രവി രഞ്ജൻ ചൗധരിക്കു ലഭിച്ചത് 1157 വോട്ട്; ഭൂരിപക്ഷം 1304. കഴിഞ്ഞ വർഷം കനയ്യ കുമാറിലൂടെ പ്രസിഡന്റ് സ്ഥാനം നേടിയ എഐഎസ്എഫ് ഇത്തവണ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല.
ഡൽഹി സർവകലാശാല (ഡിയു) വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ഭൂരിപക്ഷം. നാലു ജനറൽ സീറ്റുകളിൽ മൂന്നും എബിവിപി നേടിയപ്പോൾ എൻഎസ്‌യുഐ ഒരു സീറ്റ് നേടി. യൂണിയൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളാണ് എബിവിപി വിജയിച്ചത്. ജോയിന്റ് സെക്രട്ടറി സീറ്റാണ് എൻഎസ്‌യുഐ നേടിയത്. കഴിഞ്ഞ രണ്ടു വർഷവും എബിവിപി എല്ലാ സീറ്റുകളും തൂത്തുവാരിയിരുന്നു. അമിത് തൻവാറാണ് പുതിയ യൂണിയൻ പ്രസിഡന്റ്.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 51 കോളജുകളിലെ 1,23,246 വിദ്യാർത്ഥികളിൽ 36% പേർ മാത്രമാണു വോട്ട് ചെയ്തത്. ഡിയു തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ നോട്ടയ്ക്ക് എല്ലാ സീറ്റുകളിലുമായി 17,712 വോട്ട് ലഭിച്ചു.



