- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾ മറയാക്കി ജെഎൻയുവിന്റെ പേര് മാറ്റാനുള്ള നീക്കം സജീവമായി; ആർഎസ്എസ് സ്ഥാപകരായ സവർക്കറുടെയോ ഹെഡ്‌ഗേവാറിന്റെയോ പേരിടണമെന്ന ആവശ്യവുമായി നിരവധി എംപിമാർ; കരുതലോടെ കേന്ദ്രം
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളെ മറയാക്കി മുതലെടുപ്പ് ശ്രമവുമായി ഗോഡ്‌സെ അനുസ്മരണം സംഘടിപ്പിച്ച ഹിന്ദു മഹാസഭ രംഗത്തെത്തി. ജെഎൻയുവിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായാണ് ഹിന്ദു മഹാസഭ രംഗത്തെത്തിയത്. സർവകലാശാലയുടെ പേര് മാറ്റി പകരം ആർഎസ്എസ് സ്ഥാപകരായ സവർക്കറുടെയോ ഹെഡ്‌ഗേവാറിന്റെയോ പേര് നൽകണെമന്
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളെ മറയാക്കി മുതലെടുപ്പ് ശ്രമവുമായി ഗോഡ്‌സെ അനുസ്മരണം സംഘടിപ്പിച്ച ഹിന്ദു മഹാസഭ രംഗത്തെത്തി. ജെഎൻയുവിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായാണ് ഹിന്ദു മഹാസഭ രംഗത്തെത്തിയത്. സർവകലാശാലയുടെ പേര് മാറ്റി പകരം ആർഎസ്എസ് സ്ഥാപകരായ സവർക്കറുടെയോ ഹെഡ്‌ഗേവാറിന്റെയോ പേര് നൽകണെമന്നാണ് ആവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹിന്ദു മഹാസഭ നിവേദനം നൽകി. പതിനഞ്ചോളം വരുന്ന ബിജെപി എം പിമാർ ഒപ്പിട്ട നിവേദനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സ്മൃതി ഇറാനിക്കും നൽകിയത്. ജവഹർലാൽ നെഹ്‌റു സർവകലാശാല രാജ്യദ്രോഹികളുടെ താവളമാണെന്നും സർവകലാശാല അടച്ചു പുട്ടണമെന്നുമുള്ള സംഘപരിവാർ പ്രചരണം ശക്തമാകുന്നതിനിടെയാണ് പേര് മാറ്റണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ രംഗത്തു വന്നത്.
അതിനിടെ ജെ.എൻ.യു അടച്ചിടണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും രംഗത്ത് വന്നിട്ടുണ്ട്. ജെ.എൻ.യു നാല് മാസത്തേക്ക് അടച്ചിടണമെന്നും ഇനി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തില്ലെന്ന് വിദ്യാർത്ഥികളെ കൊണ്ട് സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങിയ ശേഷം തുറന്നാൽ മതിയെന്നുമാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം.
ജവഹർലാൽ നെഹ്‌റു സർവ്വകലാശാല രാജ്യദ്രോഹികളുടെ താവളമാണെന്നും ഇത് അടച്ചുപൂട്ടണമെന്നുമുള്ള സംഘപരിവാർ പ്രചരണങ്ങൾ ശക്തമാണ്. ഇതിനിടെയാണ് ഇപ്പോൾ സർവ്വകലാശാലയുടെ പേരുമാറ്റണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുന്നത്.
സംഘപരിവാറിന്റെയും ഭരണകൂടത്തിന്റെയും ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെ ജെ.എൻ.യു ശക്തമായി രംഗത്തുവന്നിരുന്നു. അടുത്തിടെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ ദളിത് വിദ്യാർത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ജെ.എൻ.യു ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.



