- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളുത്തവർഗക്കാരായ പൊലീസുകാരുടെ കാൽമുട്ടിനിടയിൽ കുടുങ്ങി മരിച്ച ജോർജ് ഫ്ളോയിഡിന്റെ മകൾക്ക് മുന്നിൽ ജോ ബൈഡൻ മുട്ടുകുത്തിയോ; ഇന്ത്യയിലടക്കം പ്രാദേശിക ഭാഷകളിൽ അടിക്കുറുപ്പുമായി പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുതയെന്താണ്?
ന്യയോർക്ക്: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒരു പെൺകുട്ടിയുടെ മുന്നിൽ മുട്ടുകുത്തുന്ന പടങ്ങൾ കേരളത്തിൽ അടക്കം വ്യാപകമായിട്ട് കുറേക്കാലങ്ങളായി. ഇത് അമേരിക്കലിൽ വെളുത്തവർഗക്കാരായ പൊലീസിന്റെ അതിക്രമത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്ളോയിഡിന്റെതാണെന്ന് വ്യാപകമായി പ്രചാരണൃം ഉണ്ടായിരുന്നു.ഇന്ത്യയിൽ വിവിധ പ്രാദേശിക ഭാഷകളിൽ ഈ ചിത്രം സമാനമായ അവകാശവാദങ്ങളോടെ പ്രചരിക്കുന്നുണ്ട്.
പക്ഷേ ഇതു സംബദ്ധിച്ച് പരിശോധിച്ച ദി ടെലിഗ്രാഫ്, ഗെറ്റി ഇമേജസ്, പനാമ സിറ്റി ന്യൂസ് ഹെറാൾഡ്, വിക്ടോറിയ അഡ്വക്കേറ്റ് പോലുള്ള മാധ്യമങ്ങളിൽ ഈ കുട്ടി ജോർജ് ഫ്ളോയിഡിന്റെത് അല്ല എന്നാണ് പറയുന്നത്. ഇത് ഡിട്രോയിറ്റിലെ വസ്ത്രവ്യാപാരി ക്ലെമെന്റ് ബ്രൗൺ ജൂനിയറിന്റെ മകനായ സിജെ ബ്രൗൺ ആണെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ഈ റിപ്പോർട്ടുകളിലൊന്നും തന്നെ ഈ കുട്ടിയുടെ പിതാവ് വംശീയവെറിയുടെ ഇരയാണെന്ന് പറയുന്നില്ല.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മിഷിഗണിലെ ഡിട്രോയിറ്റിലുള്ള ഒരു തുണിക്കടയ്ക്ക് മുന്നിൽ വാഹനം നിർത്തിയ ജോ ബൈഡൻ ആ കടയുടമയുടെ മകനുമായി സംസാരിക്കുന്ന രംഗമാണ് ഇത്. കടയുടമ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ബൈഡൻ തന്നെ ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വംശവെറിയെ ഇല്ലാതാക്കണമെന്ന ആഹ്വാനത്തോടെയുള്ള അടിക്കുറിപ്പിൽ കുട്ടികളുടെ നല്ലഭാവിയിലാണ് താൻ വിശ്വസിക്കുന്നതെന്നും അതിന് വേണ്ടി അവസാനം വരെ പോരാടണമെന്നും അദ്ദേഹം പറയുന്നുണ്ട്. രാജ്യത്തെ വംശവെറിയ്ക്കെതിരെയുള്ള ആഹ്വാനത്തെ പ്രതിനീധികരിക്കുന്ന ചിത്രം എന്നതിലുപരി ചിത്രത്തിലുള്ള കുട്ടിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളൊന്നും ട്വീറ്റിലില്ല.
മറുനാടന് ഡെസ്ക്