- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ കമ്പനികളിലും വിദേശികൾക്ക് അവസരങ്ങൾ കുറയും; സ്വദേശിവത്കരണം ഉടൻ നടപ്പിലാക്കാൻ ധനകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം
ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളിൽ ഒരു ഭാഗം സ്വദേശികൾക്കായി നീക്കിവച്ചതിനു പിന്നാലെ സർക്കാർ സ്ഥാപനങ്ങളിലും ഈ രീതി നടപ്പിലാക്കാൻ ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നു. ഇതിനായുള്ള നടപടികൾ ഉടൻ സ്വീകരിക്കുകയും നടപ്പിലാക്കുകയും വേണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ തീരുമാനംതൊഴിൽ തേടിയെത്തുന്ന വിദേശികളെയാണ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുക. സ്വകാര്യ സ്ഥാപനങ്ങളിൽ വിദേശികൾക്ക് തൊഴിലവസരങ്ങൾ കുറഞ്ഞതോടെ ആശ്വാസമായത് സർക്കാർ സ്ഥാപനങ്ങളായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഈ പ്രതീക്ഷയും ഇല്ലാതാവുമോ എന്നാണ് പ്രവാസികളുടെ ആശങ്ക. നിലവിൽ സർക്കാർ കമ്പനികളിൽ സ്വദേശികളുടെ എണ്ണം, പ്രത്യേകിച്ച് ഉയർന്ന തസ്തികകളിലുള്ളവർ വളരെ കുറവാണെന്ന് കമ്പനികളുടെ ബോർഡ് ചെയർമാന്മാർക്ക് നൽകിയ സർക്കുലറിൽ മന്ത്രാലയം വ്യക്തമാക്കുന്നു. സർക്കാർ കമ്പനികളിലെ 60 വയസ്സിന് മുകളിലുള്ള ജീവനക്കാരിൽ 72 ശതമാനത്തോളം പേർ വിദേശികളാണ്. ഇവർക്ക് പകരം സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ സർക്കുലർ നിർദ്ദേശം. അഞ്ചുവർഷ കാലയളവിനുള്ളിലാണ് സ്വദ
ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളിൽ ഒരു ഭാഗം സ്വദേശികൾക്കായി നീക്കിവച്ചതിനു പിന്നാലെ സർക്കാർ സ്ഥാപനങ്ങളിലും ഈ രീതി നടപ്പിലാക്കാൻ ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നു. ഇതിനായുള്ള നടപടികൾ ഉടൻ സ്വീകരിക്കുകയും നടപ്പിലാക്കുകയും വേണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ തീരുമാനംതൊഴിൽ തേടിയെത്തുന്ന വിദേശികളെയാണ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുക.
സ്വകാര്യ സ്ഥാപനങ്ങളിൽ വിദേശികൾക്ക് തൊഴിലവസരങ്ങൾ കുറഞ്ഞതോടെ ആശ്വാസമായത് സർക്കാർ സ്ഥാപനങ്ങളായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഈ പ്രതീക്ഷയും ഇല്ലാതാവുമോ എന്നാണ് പ്രവാസികളുടെ ആശങ്ക. നിലവിൽ സർക്കാർ കമ്പനികളിൽ സ്വദേശികളുടെ എണ്ണം, പ്രത്യേകിച്ച് ഉയർന്ന തസ്തികകളിലുള്ളവർ വളരെ കുറവാണെന്ന് കമ്പനികളുടെ ബോർഡ് ചെയർമാന്മാർക്ക് നൽകിയ സർക്കുലറിൽ മന്ത്രാലയം വ്യക്തമാക്കുന്നു.
സർക്കാർ കമ്പനികളിലെ 60 വയസ്സിന് മുകളിലുള്ള ജീവനക്കാരിൽ 72 ശതമാനത്തോളം പേർ വിദേശികളാണ്. ഇവർക്ക് പകരം സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ സർക്കുലർ നിർദ്ദേശം. അഞ്ചുവർഷ കാലയളവിനുള്ളിലാണ് സ്വദേശിവൽകരണം സാധ്യമാക്കേണ്ടത്. സർക്കാർ കമ്പനികളിലെ സ്വദേശിവത്കരണത്തിന്റെ നിലവാരവും പരിഹാരമാർഗങ്ങളും നിർദേശിച്ചുള്ള സ്റ്റേറ്റ് ഓഡിറ്റ് കൺട്രോളിന്റെ റിപ്പോർട്ട് പ്രകാരമാണ് സർക്കുലർ പുറത്തിറങ്ങിയത്.
ഇതു കൂടാതെ ഒട്ടനവധി നിർദ്ദേശങ്ങളും പുതിയ സർക്കുലറിലുണ്ട്. തൊഴിൽ കരാറിൽ ജോലിയുടെ സ്വഭാവം, കരാർ കാലാവധി, അടിസ്ഥാന ശമ്പളം, അലവൻസുകൾ, തൊഴിൽ കരാർ റദ്ദാക്കുന്നതിനുള്ള നോട്ടീസ് പിരിയഡ് എന്നിവ രേഖപ്പെടുത്തണമെന്നും രാജ്യത്തിനകത്ത് നിയോഗിക്കപ്പെടുന്ന ജോലികൾക്കുള്ള യാത്രാ അലവൻസുകളിൽ നിയന്ത്രണമേർപ്പെടുത്തണമെന്നും സർക്കുലർ നിർദേശിക്കുന്നു. തൊഴിൽപരമായ ആവശ്യത്തിന് കുറഞ്ഞത് 250 കിലോമീറ്ററെങ്കിലും യാത്ര ചെയ്യാത്തവർക്ക് യാത്രാ ബത്ത നൽകേണ്ടതില്ല. ജോലി ആവശ്യത്തിനുള്ള യാത്രകൾക്ക് സ്വന്തം വാഹനം ഉപയോഗിക്കുന്നവർക്ക് യാത്രാ അലവൻസിന് അർഹത ഉണ്ടായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു.