- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ജല-വൈദ്യുതി മന്ത്രാലയത്തിലെ വിദേശ തൊഴിലാളികൾ തൊഴിൽ നഷ്ടഭീഷണിയിൽ; 270 ഓളം പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നല്കിയതായി റിപ്പോർട്ട്
കുവൈത്ത്സിറ്റി: രാജ്യത്ത് വിദേശി സ്വദേശി അനുപാതം തുല്യമാക്കുന്നതിന്റെ ഭാഗമായി സർക്കാർ സർവീസുകളിൽ നിന്ന് വിദേശികളെ ഒഴിവാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ജല വൈദ്യുതി മന്ത്രാലയത്തിലെ വിദേശ തൊഴിലാളികൾക്ക് തൊഴിൽ ഭീഷണി നേരിടുകയാണെന്നാണ് റിപ്പോർട്ട്. സർക്കാരിന്റെ ആവശ്യകരാറനുസരിച്ചുള്ള പ്രത്യേക വിഭാഗം സാങ്കേതിക തൊഴിൽ ചെയ്യുന്നവരെയാണ് പിരിച്ചുവിടുന്നത്. ഇതിന്റെ ഭാഗമായി 270 വിദേശികളെ പിരിച്ചുവിടുന്നതിന് നോട്ടീസ് നൽകിയതായും റിപ്പോർട്ടുണ്ട്് ജലവൈദ്യുതി മന്ത്രാലയത്തിലെ പവർസ്റ്റേഷൻ ഓപ്പറേഷൻ ആൻഡ് മെയിന്റൻസ് വിഭാഗം തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. ഈ വിഭാഗം കരാറിൽപ്പെടുന്ന 30 ശതമാനം വിദേശികളെ ഇതിനകം പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു
കുവൈത്ത്സിറ്റി: രാജ്യത്ത് വിദേശി സ്വദേശി അനുപാതം തുല്യമാക്കുന്നതിന്റെ ഭാഗമായി സർക്കാർ സർവീസുകളിൽ നിന്ന് വിദേശികളെ ഒഴിവാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ജല വൈദ്യുതി മന്ത്രാലയത്തിലെ വിദേശ തൊഴിലാളികൾക്ക് തൊഴിൽ ഭീഷണി നേരിടുകയാണെന്നാണ് റിപ്പോർട്ട്.
സർക്കാരിന്റെ ആവശ്യകരാറനുസരിച്ചുള്ള പ്രത്യേക വിഭാഗം സാങ്കേതിക തൊഴിൽ ചെയ്യുന്നവരെയാണ് പിരിച്ചുവിടുന്നത്. ഇതിന്റെ ഭാഗമായി 270 വിദേശികളെ പിരിച്ചുവിടുന്നതിന് നോട്ടീസ് നൽകിയതായും റിപ്പോർട്ടുണ്ട്്
ജലവൈദ്യുതി മന്ത്രാലയത്തിലെ പവർസ്റ്റേഷൻ ഓപ്പറേഷൻ ആൻഡ് മെയിന്റൻസ് വിഭാഗം തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. ഈ വിഭാഗം കരാറിൽപ്പെടുന്ന 30 ശതമാനം വിദേശികളെ ഇതിനകം പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു
Next Story