വാഷിങ്ടൻ: തൊഴിലില്ലായ്മയെ ഒരു പരിധിവരെ നിയന്ത്രിക്കാൻ ട്രംപ് ഭരണത്തിന്റെ ആദ്യ വർഷത്തിൽ തന്നെ കഴിഞ്ഞതായി ജനുവരി 5 വെള്ളിയാഴ്ച ഗവൺമെന്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ അവകാശപ്പെട്ടു.

2017 ഡിസംബർ മാസം മാത്രം 148,000 പേർക്കാണ് പുതിയതായി തൊഴിൽ ലഭിച്ചത്. 2001 നുശേഷം തൊഴിലില്ലായ്മ ഏറ്റവും താഴ്ന്ന ശതമാനം രേഖപ്പെടുത്തിയത് (4.1%) 2017 ഡിസംബറിലായിരുന്നു. ട്രംപിന്റെ ആദ്യ വർഷം 2.1 മില്യൺ പുതിയ ജോലി കൂട്ടിച്ചേർക്കപ്പെട്ടു.

അതുപോലെ വേതനത്തിലും വർദ്ധനവുണ്ടാതായി ചൂണ്ടിക്കാണിക്കുന്നു. 2016 വർഷത്തേക്കാൾ 2.5% വർദ്ധവും.2017 ഓരോ മാസവും ശരാശരി 173,000 പേർക്കാണ് പുതിയതായി ജോലി ലഭിച്ചത്.ട്രംപിന്റെ പുതിയ ടാക്‌സ് നിയമങ്ങൾ നിലവിൽ വരുന്നതോടെ 2018 കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് ലേബർ സെക്രട്ടറി അലക്‌സാണ്ടർ അക്കൊസ്റ്റൊ പ്രതീക്ഷിക്കുന്നത്.

അമേരിക്കയിൽ ആറ് മില്യൺ ജോലി ഒഴിവുകൾ ഉണ്ടെന്നും എന്നാൽ തൊഴിലില്ലാത്തവരുടെ എണ്ണ 6.6 മില്യനാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.അമേരിക്കാ ഫസ്റ്റ് എന്ന ലക്ഷ്യത്തിലേക്ക് ട്രംപ് ഭരണകൂടം അടുക്കുംതോറും അമേരിക്കൻ പൗരന്മാരുടെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്