- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ തൊഴിൽ മാറ്റം കഠിനമാകും; സ്വകാര്യമേഖലയിൽനിന്ന് പൊതുമേഖലയിലേക്ക് തൊഴിൽ മാറുന്നവർക്ക് കർശന നിബന്ധനകളുമായി മാൻപവർ അഥോറിറ്റി
കുവൈത്ത് സിറ്റി: രാജ്യത്ത് ജോലിക്കാർക്ക് തൊഴിൽമാറ്റം ഇനി കഠിനമാകും. തൊഴിൽ മാറ്റത്തിനുള്ള നിബന്ധനകൾ മാൻപവർ അഥോറിറ്റി കർശനമാക്കിയതോടെയാണ് ജോലി മാറ്റം പ്രയാസമാകുക. സ്വകാര്യമേഖലയിൽനിന്ന് പൊതുമേഖലയിലേക്ക് തൊഴിൽ മാറുമ്പോൾ ഇനി മുതൽ സിവിൽ സർവീസ് കമ്മീഷന്റെ പ്രത്യേക അനുമതി നിർബന്ധമായിരിക്കും. പൊതുമേഖലയിൽ നിന്ന് സ്വകാര്യമേഖലയിലേക്കുള്ള മാറ്റത്തിന് കമ്പനിയുടെ പ്രോജക്ട്, സാമ്പത്തിക വിവരം, പുതിയ സ്ഥാപനത്തിൽ വ്യക്തിയുടെ ആവശ്യകത, വിദ്യാഭ്യാസ യോഗ്യത എന്നിവ താമസാനുമതികാര്യ വകുപ്പിനെ ബോധ്യപ്പെടുത്തേണ്ടിവരും. ഉന്നത തസ്തികകളിൽ സർക്കാർ സർവീസിൽനിന്ന് സ്വകാര്യമേഖലയിലേക്ക് മാറുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പുതിയ നിബന്ധനകൾ.
കുവൈത്ത് സിറ്റി: രാജ്യത്ത് ജോലിക്കാർക്ക് തൊഴിൽമാറ്റം ഇനി കഠിനമാകും. തൊഴിൽ മാറ്റത്തിനുള്ള നിബന്ധനകൾ മാൻപവർ അഥോറിറ്റി കർശനമാക്കിയതോടെയാണ് ജോലി മാറ്റം പ്രയാസമാകുക. സ്വകാര്യമേഖലയിൽനിന്ന് പൊതുമേഖലയിലേക്ക് തൊഴിൽ മാറുമ്പോൾ ഇനി മുതൽ സിവിൽ സർവീസ് കമ്മീഷന്റെ പ്രത്യേക അനുമതി നിർബന്ധമായിരിക്കും.
പൊതുമേഖലയിൽ നിന്ന് സ്വകാര്യമേഖലയിലേക്കുള്ള മാറ്റത്തിന് കമ്പനിയുടെ പ്രോജക്ട്, സാമ്പത്തിക വിവരം, പുതിയ സ്ഥാപനത്തിൽ വ്യക്തിയുടെ ആവശ്യകത, വിദ്യാഭ്യാസ യോഗ്യത എന്നിവ താമസാനുമതികാര്യ വകുപ്പിനെ ബോധ്യപ്പെടുത്തേണ്ടിവരും. ഉന്നത തസ്തികകളിൽ സർക്കാർ സർവീസിൽനിന്ന് സ്വകാര്യമേഖലയിലേക്ക് മാറുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പുതിയ നിബന്ധനകൾ.
Next Story