- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിക്ക് പിന്നാലെ ഒമാനും സ്വദേശിവത്കരണ നടപടിയിലേക്ക്; തൊഴിൽപ്രതിസന്ധിയെ തുടർന്ന് സർക്കാർ ആശുപത്രിയിലെ നഴ്‌സുമാർക്ക് പിരിച്ചുവിടൽ നോട്ടീസ്; നോട്ടീസ് ലഭിച്ചവരിൽ 48 മലയാളി നഴ്സുമാരും; ആശങ്കയോടെ മലയാളി സമൂഹം
ഒമാൻ: സൗദി അറേബ്യയിലും കുവൈറ്റിലും നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ നടപടികൾ ഒമാനിലേക്കും വ്യാപിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി തൊഴിൽ പ്രതിസന്ധിയുടെ പേരിൽ നിരവധി പ്രവാസി നഴ്‌സുമാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതായാണ് റിപ്പോർട്ട്. സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന വിദേശി നഴ്‌സുമാരെ പിരിച്ചുവിടാൻ ആണ് അധികാരികൾ നോട്ടീസ് നൽകിയത്. മലയാളികൾ ഉൾപടെ 76 പേർക്കാണ് നോട്ടീസ്. ഇവർ ഇന്നു മുതൽ ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന് നോട്ടീസിൽ പറയുന്നു. സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. നോട്ടീസിന് മുന്നോടിയായി 90 ദിവസത്തെ സാവകാശം ഇവർക്ക് കൊടുത്തിരുന്നു. ഇന്നാണ് അത് അവസാനിക്കുന്നത്. ഇനി എട്ട് ദിവസത്തിനകം ഒമാൻ വിടണമെന്നാണ് ഇവർക്കുള്ള നിർദ്ദേശം. ഗൾഫിൽ തുടരുന്ന തൊഴിൽ പ്രശ്‌നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിതാഖത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സൗദിയിൽ ജോലി നഷ്ടപ്പെട്ട പതിനായിര ത്തിലധികം പേരെ തിരിച്ചെത്തിക്കാനുള്ള
ഒമാൻ: സൗദി അറേബ്യയിലും കുവൈറ്റിലും നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ നടപടികൾ ഒമാനിലേക്കും വ്യാപിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി തൊഴിൽ പ്രതിസന്ധിയുടെ പേരിൽ നിരവധി പ്രവാസി നഴ്‌സുമാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതായാണ് റിപ്പോർട്ട്.
സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന വിദേശി നഴ്‌സുമാരെ പിരിച്ചുവിടാൻ ആണ് അധികാരികൾ നോട്ടീസ് നൽകിയത്. മലയാളികൾ ഉൾപടെ 76 പേർക്കാണ് നോട്ടീസ്. ഇവർ ഇന്നു മുതൽ ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന് നോട്ടീസിൽ പറയുന്നു. സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.
നോട്ടീസിന് മുന്നോടിയായി 90 ദിവസത്തെ സാവകാശം ഇവർക്ക് കൊടുത്തിരുന്നു. ഇന്നാണ് അത് അവസാനിക്കുന്നത്. ഇനി എട്ട് ദിവസത്തിനകം ഒമാൻ വിടണമെന്നാണ് ഇവർക്കുള്ള നിർദ്ദേശം. ഗൾഫിൽ തുടരുന്ന തൊഴിൽ പ്രശ്‌നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിതാഖത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സൗദിയിൽ ജോലി നഷ്ടപ്പെട്ട പതിനായിര ത്തിലധികം പേരെ തിരിച്ചെത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. ഭക്ഷണം പോലുമില്ലാതെ സൗദിയിൽ കുടുങ്ങിയവർക്ക് നിരവധി മാസത്തെ ശമ്പളം പോലും ലഭിക്കാനുണ്ട്.
നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി പതിനായിരത്തിലധികം ഇന്ത്യക്കാർക്കാണ് സൗദി അറേബ്യയിൽ ജോലി നഷ്ടമായത്. ഇക്കാമ പോലും കൈവശമില്ലാത്തവർക്കു നാട്ടിലേക്കു മടങ്ങാൻ സാധിക്കുന്നില്ല. കെട്ടിട നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവരെയാണ് പ്രധാനമായും പ്രശ്നങ്ങൾ ബാധിച്ചിരിക്കുന്നത്. പലർക്കും പല മാസത്തെ ശമ്പളം ലഭിക്കാനുണ്ട്.