- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഫ്സിഐ യിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ബിജെപി നേതാവ് ഉൾപ്പടെ മൂന്നുപേർക്കെതിരെ കേസ്; പത്തനംതിട്ട സ്വദേശിയെ കബളിപ്പിച്ച് തട്ടിയത് ഒരു കോടി
ചെങ്ങന്നൂർ: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്സിഐ) ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഒരു കോടിയോളം രൂപ തട്ടിയ സംഭവത്തിൽ കേസെടുത്തത് ബിജെപി നേതാവ് ഉൾപ്പടെ മൂന്നുപേർക്കെതിരെ.
മുളക്കുഴ പഞ്ചായത്ത് മുൻ അംഗം കാരയ്ക്കാട് മലയിൽ സനു എൻ. നായർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ, എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തത്.
പത്തനംതിട്ട കല്ലറക്കടവ് മാമ്പറ നിതിൻ ജി. കൃഷ്ണയുടെ പരാതിയിലാണ് കേസ്. 9 പേരിൽ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണു പരാതിയെന്നു സിഐ ഡി.ബിജുകുമാർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story