- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ മലയാളിയിൽ തിരുവനന്തപുരത്തെ എഡിറ്റോറിയൽ ഡെസ്‌ക്കിൽ നിരവധി ഒഴിവുകൾ; സബ് എഡിറ്റേഴ്‌സ് ട്രെയിനി തസ്തികകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ തിരുവനന്തപുരം മെയിൻ ഡെസ്‌ക്കിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള പത്രപ്രവർത്തകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പുതുതായി ആരംഭിക്കുന്ന ജേർണലിസ്റ്റ് ട്രെയിനി ബെഞ്ചിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഡെസ്‌ക്കിൽ സബ് എഡിറ്റർ, സീനിയർ സബ് എഡിറ്റർ, ചീഫ് സബ് എഡിറ്റർ തസ്തികകളിൽ ആണ് ഒഴിവുകളുള്ളത്. ഏതെങ്കിലും ഓൺലൈൻ പത്രത്തിലോ പ്രിന്റഡ് പത്രങ്ങളുടെ ഡെസ്‌ക്കിലോ കുറഞ്ഞത് ഒരു വർഷം ജോലി ചെയ്തിട്ടുള്ളവർ മാത്രം സബ് എഡിറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കാവൂ. സീനിയോരിറ്റി അനുസരിച്ച് മറ്റ് തസ്തികകളിൽ പരിഗണിക്കും. കുറഞ്ഞത് നാലു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർ സീനിയർ സബ് എഡിറ്റർ തസ്തികകളിലും ഏഴു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് ചീഫ് സബ് എഡിറ്റർ തസ്തികകളിലും അപേക്ഷിക്കാം. മറ്റ് പരിചയങ്ങളും പരിഗണിക്കുമെങ്കിലും പ്രിന്റഡ് പത്രങ്ങളിലോ ഓൺലൈൻ പത്രങ്ങളിലോ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉയർന്ന തസ്തികകളിൽ നിർബന്ധമാണ്. പാർട്ട് ടൈം ജോലി, ഫീച്ചർ എഴുത്ത്, പ്രാദേശിക ലേഖകനായുള്ള പരിചയം എന്നിവ പ്രവർത്തി പര
തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ തിരുവനന്തപുരം മെയിൻ ഡെസ്‌ക്കിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള പത്രപ്രവർത്തകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പുതുതായി ആരംഭിക്കുന്ന ജേർണലിസ്റ്റ് ട്രെയിനി ബെഞ്ചിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഡെസ്‌ക്കിൽ സബ് എഡിറ്റർ, സീനിയർ സബ് എഡിറ്റർ, ചീഫ് സബ് എഡിറ്റർ തസ്തികകളിൽ ആണ് ഒഴിവുകളുള്ളത്. ഏതെങ്കിലും ഓൺലൈൻ പത്രത്തിലോ പ്രിന്റഡ് പത്രങ്ങളുടെ ഡെസ്‌ക്കിലോ കുറഞ്ഞത് ഒരു വർഷം ജോലി ചെയ്തിട്ടുള്ളവർ മാത്രം സബ് എഡിറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കാവൂ. സീനിയോരിറ്റി അനുസരിച്ച് മറ്റ് തസ്തികകളിൽ പരിഗണിക്കും.
കുറഞ്ഞത് നാലു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർ സീനിയർ സബ് എഡിറ്റർ തസ്തികകളിലും ഏഴു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് ചീഫ് സബ് എഡിറ്റർ തസ്തികകളിലും അപേക്ഷിക്കാം. മറ്റ് പരിചയങ്ങളും പരിഗണിക്കുമെങ്കിലും പ്രിന്റഡ് പത്രങ്ങളിലോ ഓൺലൈൻ പത്രങ്ങളിലോ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉയർന്ന തസ്തികകളിൽ നിർബന്ധമാണ്. പാർട്ട് ടൈം ജോലി, ഫീച്ചർ എഴുത്ത്, പ്രാദേശിക ലേഖകനായുള്ള പരിചയം എന്നിവ പ്രവർത്തി പരിചയത്തിൽ കൂട്ടുന്നതല്ല.
സബ് എഡിറ്റർ, സീനിയർ സബ് എഡിറ്റർ, ചീഫ് സബ് എഡിറ്റർ തസ്തികകളിൽ ഇപ്പോൾ അപേക്ഷകന് ലഭിച്ചു കൊണ്ടിരിക്കുന്നതിനേക്കാൾ ഉയർന്ന ശമ്പളം നൽകുന്നതാണ്. മൂന്നു മാസം കുറഞ്ഞത് തുടർച്ചയായി ജോലി ചെയ്യുന്നവർക്ക് നിയമപരമായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. എല്ലാവർക്കും എല്ലാ വർഷവും പത്ത് ശതമാനം ശമ്പള വർദ്ധനവ് ഉണ്ടായിരിക്കും. ഒരു വർഷം എങ്കിലും ജോലി ചെയ്യുന്നവർക്ക് വർഷത്തിൽ ഒരിക്കൽ കുടുംബസമേതം ഏതെങ്കിലും ഒരു റിസോർട്ടിൽ താമസിക്കാൻ സൗകര്യം ഒരുക്കി നൽകുന്നതാണ്.
സബ് എഡിറ്റേഴ്‌സ് ട്രയിനി ഒഴിവിലേക്ക് അയക്കുവാൻ ജേർണലിസത്തിൽ ഉള്ള ബിരുദം അല്ലെങ്കിൽ ബിരുദാന്തര ബിരുദമാണ് യോഗ്യത. അവസാന വർഷ വിദ്യാർത്ഥികൾക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. മലയാളത്തിലും ഇംഗ്ലീഷിലും ഒരു പോലെ പ്രാവീണ്യമുള്ളവർക്കും മുൻഗണന, മലയാളം ടൈപ്പിങ് അറിയുന്നവർ മാത്രം അപേക്ഷിക്കുക. വാർത്തകൾ എഴുതാനുള്ള കഴിവ് നിർബന്ധമാണ്.
പ്രായോഗിക പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ട്രെയിനികളുടെ നിയമനം. മറ്റ് തസ്തികകളിലേക്ക് അഭിമുഖം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. തിരുവനന്തപുരത്ത് വച്ച് ആയിരിക്കും അഭിമുഖവും എഴുത്തു പരീക്ഷയും നടക്കുക. താത്പ്പര്യമുള്ളവർ എത്രയും പെട്ടന്ന് ബയോഡാറ്റ hr@marunadan.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഈ മാസം 25 ആയിരിക്കും. നവംബർ ആദ്യ വാരം ആയിരിക്കും എഴുത്ത് പരീക്ഷ നടക്കുക. അപേക്ഷകരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.