- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദായ നികുതി നിയമത്തിൽ മാറ്റം: രാജ്യത്ത് അക്കൗണ്ടിങ്, ഫിനാൻസ് മേഖലകളിലുള്ളവർക്ക് തൊഴിൽ സാധ്യത ഏറി
മസ്‌ക്കറ്റ്: രാജ്യത്ത് അടുത്ത കാലത്ത് ആദായ നികുതി നിയമത്തിൽ ഭേദഗതി വരുത്തിയതോടെ അക്കൗണ്ടിങ്, ഫിനാൻസ് മേഖലയിലുള്ളവർക്ക് തൊഴിൽ സാധ്യത വർധിച്ചതായി റിപ്പോർട്ട്. പുതിയ നിയമപ്രകാരം ചെറുകിട വ്യവസായ സംരംഭങ്ങൾ പോലും ആദായ നികുതിയുടെ പരിധിയിൽ വരുന്നതിനാൽ ധനകാര്യമേഖലയിലുള്ള കൂടുതൽ പേർക്ക് ഭാവിയിൽ തൊഴിൽ ലഭിക്കുമെന്ന് ഉറപ്പായി. 2018 ജനുവരിയിൽ മൂല്യ വർദ്ധിത നികുതി കൂടി വരുന്നതോടെ ഇത് വർദ്ധിക്കും. കോർപ്പറേറ്റ് നികുതി പന്ത്രണ്ടിൽ നിന്ന് പതിനഞ്ച് ശതമാനമായി വർദ്ധിച്ചിരിക്കുകയാണ്. നേരത്തെ ആദായനികുതി പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ചെറുകിട വ്യവസായങ്ങൾ ഇപ്പോൾ പരിധിയിലായി. സർക്കാർ ഖജനാവിലേക്ക് കൂടുതൽ വരുമാനം കണ്ടെത്തുക എന്നതാണ് നിയമഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും അക്കൗണ്ടിങ്, ഫിനാൻസ്, ടാക്‌സ് പ്രൊഫഷണിലുള്ള ആയിരക്കണക്കിന് പേർക്ക് തൊഴിൽ ഇതോടെ ലഭിക്കുകയും ചെയ്യും.
മസ്‌ക്കറ്റ്: രാജ്യത്ത് അടുത്ത കാലത്ത് ആദായ നികുതി നിയമത്തിൽ ഭേദഗതി വരുത്തിയതോടെ അക്കൗണ്ടിങ്, ഫിനാൻസ് മേഖലയിലുള്ളവർക്ക് തൊഴിൽ സാധ്യത വർധിച്ചതായി റിപ്പോർട്ട്. പുതിയ നിയമപ്രകാരം ചെറുകിട വ്യവസായ സംരംഭങ്ങൾ പോലും ആദായ നികുതിയുടെ പരിധിയിൽ വരുന്നതിനാൽ ധനകാര്യമേഖലയിലുള്ള കൂടുതൽ പേർക്ക് ഭാവിയിൽ തൊഴിൽ ലഭിക്കുമെന്ന് ഉറപ്പായി.
2018 ജനുവരിയിൽ മൂല്യ വർദ്ധിത നികുതി കൂടി വരുന്നതോടെ ഇത് വർദ്ധിക്കും. കോർപ്പറേറ്റ് നികുതി പന്ത്രണ്ടിൽ നിന്ന് പതിനഞ്ച് ശതമാനമായി വർദ്ധിച്ചിരിക്കുകയാണ്. നേരത്തെ ആദായനികുതി പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ചെറുകിട വ്യവസായങ്ങൾ ഇപ്പോൾ പരിധിയിലായി.
സർക്കാർ ഖജനാവിലേക്ക് കൂടുതൽ വരുമാനം കണ്ടെത്തുക എന്നതാണ് നിയമഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും അക്കൗണ്ടിങ്, ഫിനാൻസ്, ടാക്‌സ് പ്രൊഫഷണിലുള്ള ആയിരക്കണക്കിന് പേർക്ക് തൊഴിൽ ഇതോടെ ലഭിക്കുകയും ചെയ്യും.