- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ തൊഴിലവസരങ്ങളിൽ ഇടിവെന്ന് റിപ്പോർട്ട്; ഒക്ടോബറിൽ തൊഴിൽ പരസ്യങ്ങളിൽ രേഖപ്പെടുത്തിയത് അഞ്ചു ശതമാനം കുറവ്
മസ്‌ക്കറ്റ്: ആറുമാസത്തിനിടെ ആദ്യമായി ഒമാനിൽ തൊഴിൽ പരസ്യങ്ങളിൽ ഇടിവെന്ന് റിപ്പോർട്ട്. മോൺസ്റ്റർ എംപ്ലോയ്‌മെന്റ് ഇൻഡക്‌സ് പ്രകാരം ഒക്ടോബർ മാസത്തിൽ തൊഴിൽ പരസ്യങ്ങളിൽ അഞ്ചു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2015 ഒക്ടോബറിനെ അപേക്ഷിച്ച് ഈ വർഷം ഒക്ടോബറിൽ തൊഴിൽ പരസ്യങ്ങളിൽ ഉണ്ടായ ഇടിവ് ഒമാനിലെ തൊഴിൽ മേഖലയിലെ നേർ ചിത്രമാണെന്നാണ് വിലയിരുത്തുന്നത്. ഓഗസ്റ്റിൽ തൊഴിൽ പരസ്യങ്ങളിൽ നാലു ശതമാനം വളർച്ചയോടെ ഒമാൻ ജിസിസി രാജ്യങ്ങളിൽ മുമ്പന്തിയിൽ തന്നെയായിരുന്നു. എന്നാൽ തൊഴിൽ പരസ്യങ്ങളിൽ മെയ് മാസം മൂലം നേരിയ ഇടിവു തുടങ്ങിയെങ്കിലും ഒക്ടോബറിൽ അത് അഞ്ചു ശതമാനം ഇടിയുകയായിരുന്നു. എന്നിരുന്നാലും ജിസിസി ജോബ് മാർക്കറ്റിൽ ഒമാൻ രണ്ടാം സ്ഥാനത്തു തന്നെയാണ് തുടരുന്നത്. ബഹ്‌റിൻ ആണ് ഒന്നാം സ്ഥാനത്ത്. ബഹ്‌റിൻ തൊഴിൽ പരസ്യങ്ങളിൽ രണ്ടു ശതമാനം ഇടിവു മാത്രമാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. പന്ത്രണ്ടു ശതമാനം ഇടിവോടെ സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത്.
മസ്‌ക്കറ്റ്: ആറുമാസത്തിനിടെ ആദ്യമായി ഒമാനിൽ തൊഴിൽ പരസ്യങ്ങളിൽ ഇടിവെന്ന് റിപ്പോർട്ട്. മോൺസ്റ്റർ എംപ്ലോയ്‌മെന്റ് ഇൻഡക്‌സ് പ്രകാരം ഒക്ടോബർ മാസത്തിൽ തൊഴിൽ പരസ്യങ്ങളിൽ അഞ്ചു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2015 ഒക്ടോബറിനെ അപേക്ഷിച്ച് ഈ വർഷം ഒക്ടോബറിൽ തൊഴിൽ പരസ്യങ്ങളിൽ ഉണ്ടായ ഇടിവ് ഒമാനിലെ തൊഴിൽ മേഖലയിലെ നേർ ചിത്രമാണെന്നാണ് വിലയിരുത്തുന്നത്.
ഓഗസ്റ്റിൽ തൊഴിൽ പരസ്യങ്ങളിൽ നാലു ശതമാനം വളർച്ചയോടെ ഒമാൻ ജിസിസി രാജ്യങ്ങളിൽ മുമ്പന്തിയിൽ തന്നെയായിരുന്നു. എന്നാൽ തൊഴിൽ പരസ്യങ്ങളിൽ മെയ് മാസം മൂലം നേരിയ ഇടിവു തുടങ്ങിയെങ്കിലും ഒക്ടോബറിൽ അത് അഞ്ചു ശതമാനം ഇടിയുകയായിരുന്നു. എന്നിരുന്നാലും ജിസിസി ജോബ് മാർക്കറ്റിൽ ഒമാൻ രണ്ടാം സ്ഥാനത്തു തന്നെയാണ് തുടരുന്നത്. ബഹ്‌റിൻ ആണ് ഒന്നാം സ്ഥാനത്ത്. ബഹ്‌റിൻ തൊഴിൽ പരസ്യങ്ങളിൽ രണ്ടു ശതമാനം ഇടിവു മാത്രമാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. പന്ത്രണ്ടു ശതമാനം ഇടിവോടെ സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത്.