തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ കൊച്ചി ബ്യൂറോയിലേക്ക് അടിയന്തിരമായി നിയമിക്കാൻ ഒരു റിപ്പോർട്ടറുടെ ഒഴിവ്. കുറഞ്ഞത് രണ്ട് കൊല്ലം എങ്കിലും പ്രവൃത്തി പരിചയവും ഉള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. റിപ്പോർട്ടർ എന്ന നിലയിൽ കൊച്ചിയിൽ പ്രവർത്തിച്ചിട്ടുള്ളവർക്കാണ് മുൻഗണന. കൊച്ചിയിലോ പരിസര പ്രദേശങ്ങളിലോ മാത്രം താമസിക്കുന്നവർക്കാണ് അവസരം ലഭിക്കുക.

രണ്ട് കൊല്ലം മുതൽ പത്ത് വർഷം വരെ പരിചയം ഉള്ളവരെയാണ് കൊച്ചിയിലെ ജോലി ഒഴിവിലേക്ക് പരിഗണിക്കുന്നത്. കൊച്ചിയിലെ റിപ്പോർട്ടർ ആയി ജോലി ചെയ്യുന്നതിനായി പരിചയവും കൊച്ചിയിലോ പരിസര പ്രദേശത്തോ താമസിക്കുന്നവർക്കുമാണ് കൂടുതൽ പരിഗണന ലഭിക്കുക. എറണാകുളം പുറത്തുള്ളവർ ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടതൽ ശമ്പളം നൽകുന്നതാണ്. കഴിവ് തെളിയിച്ച് സ്ഥിര നിയമനത്തിന് അർഹത നേടിയാൽ എല്ലാ വർഷവും ശമ്പളം ഉയർത്തുന്നതായിരിക്കും.

അതുപോലെ കൊല്ലം, കോട്ടയം തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് നഗരങ്ങളിൽ പാർട്ട് ടൈം റിപ്പോർട്ടർമാരയും ആവശ്യമുണ്ട്. മറ്റ് പത്രങ്ങളിൽ ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം. അസൈന്മെന്റ് വ്യവസ്ഥയിലാണ് ഇവർ ജോലി ചെയ്യേണ്ടത്. ഇവർക്ക് എല്ലാ ആഴ്‌ച്ചയിലും ഓരോ ആഴ്‌ച്ചയിലും സമർപ്പിക്കുന്ന റിപ്പോർട്ടുകൾക്കുള്ള പ്രതിഫലം നൽകും. ഈ നഗരങ്ങളിൽ താമസിക്കുന്നവരും റിപ്പോർട്ടറായി പ്രവർത്തിക്കുന്നവരും മാത്രം അപേക്ഷിച്ചാൽ മതിയാവും. പാർട്ട്‌ടൈം ലേഖകർക്കും അപേക്ഷിക്കാം.

മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കാം. ഇവരുടെ പേരുകൾ വാർത്തയിൽ ഉപയോഗിക്കുകയില്ല. ഈ തസ്തികയിലേക്ക് പ്രാദേശിക ലേഖകർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകന് റിപ്പോർട്ടിങ് മേഖലയിലുള്ള പരിചയം, അപേക്ഷിക്കുന്ന സ്ഥലത്തെ ബന്ധങ്ങൾ എന്നിവയാണ് പ്രധാനമായും പരിഗണിക്കുക. ഇത്തരം പാർട്ട് ടൈം ജോലിക്കാർക്ക് പിന്നീട് സ്ഥിര നിയമനത്തിന് മുൻഗണന നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ editor@marunadanmalayali.com  എന്ന വിലാസത്തിൽ വിശദമായ സിവി സഹിതം ഇമെയിൽ അയക്കുക.