തിരുവനന്തപുരം: മലയാളം ഓൺലൈൻ വാർത്താരംഗത്തെ മുൻനിര പോർട്ടലും പവാസികൾ ഏറ്റവും അധികം വായിക്കുന്നതുമായി മലയാളം പത്രമാണ് മറുനാടൻ മലയാളി. മലയാളികളുടെ പ്രിയങ്കരമായ മറുനാടന്റ സഹോദര സ്ഥാപനമായ മെട്രോ മലയാളിയിൽ ജോലിചെയ്യാൻ ഇതാ ഒരു സുവർണാവസരം. മെട്രോ മലയാളിൽ ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവായാണ് നിയമനം ലഭിക്കുക. മാർക്കറ്റിങ് രംഗത്ത് പരിചയമുള്ളവർക്കും ഈ രംഗത്തേക്ക് ചുവടുവെക്കുന്ന തുടക്കക്കാർക്കും അപേക്ഷിക്കാം. മൂന്ന് കൊല്ലം വരെ പരിചയമുള്ളവരെയാണ് ആവശ്യം. തുടക്കക്കാരെയും പരിഗണിക്കും.

മെട്രോ മലയാളിയുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ബ്യൂറോകളിലേക്കാകും നിയമനം. പ്രാദേശിക വാർത്തകളോടൊപ്പം മൊബൈൽ റീച്ചാർജിങ്, സിനിമ ടിക്കറ്റ് ബുക്കിങ്, ബുക്ക് പർച്ചേയ്സിങ്, ലോകത്തിന്റെ ഏതുകോണിലിരുന്നും നിങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ അയക്കാൻ തുടങ്ങി നിരവധി സേവനങ്ങളാണ് മലയാളികൾക്കായി മെട്രോ മലയാളി ഒരുക്കിയിരിക്കുന്നത്. ഓരോ നഗരത്തിലെയും പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുന്ന പോർട്ടലാണ് മെട്രോ മലയാളി.

കേരളത്തിൽ അതിവേഗം വളരുന്ന ഓൺലൈൻ മാർക്കറ്റിങ് രംഗത്തെ നിരവധി സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനമാണ് മെട്രോ മലയാളി. ലോകത്ത് ഏത് കോണിലിരുന്നു സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കു സമ്മാനം അയക്കാൻ അവസരം മെട്രോ മലയാൡവരെ സാഹചര്യം ഉണ്ട്.

മെട്രോ മലയാളിയുടെ ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവായി നിയമനം ലഭിക്കാൻ വേണ്ടി അപേക്ഷ അയക്കുന്നവർ ഏതെങ്കിലും ഒരു സ്ഥാപനത്തിലെ മാർക്കറ്റിങ് മേഖലയിലുള്ള പരിചയമുള്ളവരോ ബിരുദധാരികളോ ആയിരിക്കണം. ഉടൻ തന്നെ നിങ്ങളുടെ ബയോഡേറ്റ hr@marunadanmalayali.com എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കുക.