- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോബിൻ എസ് കൊട്ടാരത്തിന് കോർപ്പറേറ്റ് ലീഡർഷിപ്പിനുള്ള ചാമ്പ്യൻ അവാർഡ്
കോട്ടയം: കോർപ്പറേറ്റ് ലീഡർഷിപ്പ് രംഗത്തെ മികവിന് രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ എക്സൈഡ് ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തിയ 'ചാമ്പ്യൻ' അവാർഡിന് രാജ്യാന്തര മോട്ടിവേഷണൽ സ്പീക്കറും ട്രെയ്നറും സൈക്കോളജിസ്റ്റുമായ ജോബിൻ എസ് കൊട്ടാരം അർഹനായി. 25 ഓളം മോട്ടിവേഷണൽ പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ് അദ്ദേഹം. ഹ്യൂമൺ റിസോഴ്സ് ട്രെയ്നിങ് രംഗത്തെ മികവ് പരിഗണിച്ചാണ് ജോബിനെ അവാർഡിന് തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങിയതാണ് അവാർഡ്. ഓഗസ്റ്റ് മൂന്നിന് വൈകുന്നേരം മൂന്നു മണിക്ക് ബെംഗളൂരു ഫീൽഡിലുള്ള കർണാടക ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ചടങ്ങിൽ പങ്കെടുക്കും. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയാണ് ജോബിൻ. ഭാര്യ ക്രിസ്റ്റി, മകൻ എയ്ഡൻ.
കോട്ടയം: കോർപ്പറേറ്റ് ലീഡർഷിപ്പ് രംഗത്തെ മികവിന് രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ എക്സൈഡ് ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തിയ 'ചാമ്പ്യൻ' അവാർഡിന് രാജ്യാന്തര മോട്ടിവേഷണൽ സ്പീക്കറും ട്രെയ്നറും സൈക്കോളജിസ്റ്റുമായ ജോബിൻ എസ് കൊട്ടാരം അർഹനായി. 25 ഓളം മോട്ടിവേഷണൽ പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ് അദ്ദേഹം.
ഹ്യൂമൺ റിസോഴ്സ് ട്രെയ്നിങ് രംഗത്തെ മികവ് പരിഗണിച്ചാണ് ജോബിനെ അവാർഡിന് തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങിയതാണ് അവാർഡ്.
ഓഗസ്റ്റ് മൂന്നിന് വൈകുന്നേരം മൂന്നു മണിക്ക് ബെംഗളൂരു ഫീൽഡിലുള്ള കർണാടക ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ചടങ്ങിൽ പങ്കെടുക്കും. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയാണ് ജോബിൻ. ഭാര്യ ക്രിസ്റ്റി, മകൻ എയ്ഡൻ.
Next Story