വാഷിങ്ടൺ: ഡമോക്രാറ്റിക് പാർട്ടി പുതിയതായി രൂപീകരിച്ച ജോബ്സ് ഫോർ അമേരിക്കാ ടാസ്‌ക് ഫോഴ്സ് കൊചെയ്യേഴ്സായി ഇന്ത്യൻ അമേരിക്കൻപ്രതിനിധികളായ രാജാകൃഷ്ണമൂർത്തി(ചിക്കാഗൊ), അമിബെറ(കാലിഫോർണിയ)എന്നിവരെ ഹൗസ് ഡെമോക്രാറ്റിക്ക് കോക്കസ് ചെയർമാൻ ജോക്രോലി(ന്യൂയോർക്ക്) നിയമിച്ചതായി സെപ്റ്റംബർ 13ന് പുറത്തിറക്കിയപത്രകുറിപ്പിൽ പറയുന്നു.

അമേരിക്കയിലെ കഠിനാദ്ധ്വാനം ചെയ്യുന്ന ഇടത്തരക്കാരായ കുടുംബങ്ങളിൽ
നിന്നുള്ള വർക്ക് ഗുണകരമായ ലെജിസ്ലേറ്റീവ് അജണ്ട തയ്യാറാക്കുക എന്നതാണ്പുതിയ ടാസ്‌ക് ഫോഴ്സിനെ കൊണ്ടു ഉദ്ദേശിക്കുന്നത്.

സാധാരണക്കാരനായ അമേരിക്കൻ പൗരന്റെ തൊളിലസവരങ്ങൾ വർദ്ധിപ്പിക്കുക,അവരുടെ അമേരിക്കൻ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ളപ്രവർത്തനങ്ങൾക്കു മാർഗ്ഗനിർദ്ദേശം നൽകുക, തൊഴിൽ രംഗത്തെആനുകൂല്യങ്ങൾ നേടികൊടുക്കു തുടങ്ങിയ നിരവധി ലക്ഷ്യങ്ങളാണ് പുതിയകമ്മിറ്റിക്ക് നിർവഹിക്കുവാനുള്ളത്.

അമേരിക്കൻ സാമ്പത്തിക രംഗം വികസിപ്പിക്കുക എന്നതിന് ഊന്നൽ നൽകിരൂപീകരിച്ച കമ്മിറ്റിയുടെ കൊചെയറായി നിയമിച്ചതിൽ യു.എസ്.പ്രതിനിധിരാജാകൃഷ്ണമൂർത്തി കൃതജ്ഞത അറിയിച്ചു. അമേരിക്കയുടെപുനർനിർമ്മാണത്തിന് തന്റെ കഴിവിന്റെ പരമാവധി
പ്രയോജനപ്പെടുത്തുമെന്നും കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.