മനാമ : ബഹ്‌റിനിൽ ജോലി സാധ്യതകൾ വർദ്ധിച്ച് വരുന്നതായി കണക്കുകൾ. ജൂലൈയിലെ എംപ്ലോയ്മെന്റ് ഇൻഡക്‌സ് അനുസരിച്ച് ബഹ്റിനിലെ തൊഴിൽ സാധ്യതകൾ വർഷം തോറും കുതിച്ചുയരുന്നതായാണ് റിപ്പോർട്ട്.

മാസം തോറുമുള്ള മോൺസ്റ്റർ എംപ്ലോയ്മെന്റ് ഇൻഡക്‌സ് പ്രകാരം ജൂലൈ മാസം ഓൺലൈനിൽ ലിസ്റ്റ് ചെയ്ത പ്രകാരം ബഹ്റിനിലെ തൊഴിൽ സാധ്യതകളിൽ 11 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. ജൂൺ മാസം 23 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ മാസത്തെ കണക്കുകൾ നോക്കിയാൽ ബഹ്റിനിൽ മാത്രമല്ല, കുവൈത്തിലും ഓമനിലുമെല്ലാം ജോലി സാധ്യതകൾ വർദ്ധിച്ചിട്ടുണ്ട്.കുവൈത്തിലും, ഒമാനിലും 10 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.