- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വദേശിവത്ക്കരണം നടപ്പാക്കാനുള്ള പദ്ധതികളുമായി കുവൈറ്റ് മുന്നോട്ട്; വിദേശ ജോലിക്കാർ കൂടുതലുള്ള സ്വകാര്യ കമ്പനികളുടെ കരാറുകൾ കുറയ്ക്കാൻ അഥോറിറ്റികൾക്ക് കാബിനറ്റ് നിർദ്ദേശം
കുവൈറ്റ് സിറ്റി: സൗദിക്കു പിന്നാലെ കുവൈറ്റിലും സ്വദേശിവത്ക്കരണം നടപ്പാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. പൊതുമേഖലയിൽ വിദേശികളെ നിയമിക്കുന്നതിന് നിരോധനം വന്നതിനു പിന്നാലെ വിദേശ ജോലിക്കാർ കൂടുതലുള്ള സ്വകാര്യ കമ്പനികളുടെ കരാറുകൾ കുറയ്ക്കാൻ സംസ്ഥാന അഥോറിറ്റികൾക്ക് കാബിനറ്റ് നിർദ്ദേശം നൽകിക്കഴിഞ്ഞു. ടെക്‌നിക്കൽ, അഡ്‌മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളായി പ്രവാസികൾ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളുടെ കോൺട്രാക്ടുകൾ കുറയ്ക്കാനാണ് എല്ലാ സംസ്ഥാന അഥോറിറ്റികൾക്കും കാബിനറ്റ് നിർദ്ദേശം നൽകിയിട്ടുള്ളത്. തന്മൂലം കുവൈറ്റിൽ ജോലിക്കെത്തുന്ന വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നും മിനിസ്ട്രികളിലും സർക്കാർ സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നുമാണ് കാബിനറ്റ് കണക്കാക്കുന്നത്. വിദേശികൾക്കു പകരം ഈ സ്ഥാനങ്ങളിൽ സ്വദേശികളെ ഉൾപ്പെടുത്താനും കുവൈറ്റി ബിരുദധാരികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാനും ഇതുവഴി ലക്ഷ്യമിടുന്നുണ്ട്. മിനിസ്ട്രികളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെ
കുവൈറ്റ് സിറ്റി: സൗദിക്കു പിന്നാലെ കുവൈറ്റിലും സ്വദേശിവത്ക്കരണം നടപ്പാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. പൊതുമേഖലയിൽ വിദേശികളെ നിയമിക്കുന്നതിന് നിരോധനം വന്നതിനു പിന്നാലെ വിദേശ ജോലിക്കാർ കൂടുതലുള്ള സ്വകാര്യ കമ്പനികളുടെ കരാറുകൾ കുറയ്ക്കാൻ സംസ്ഥാന അഥോറിറ്റികൾക്ക് കാബിനറ്റ് നിർദ്ദേശം നൽകിക്കഴിഞ്ഞു. ടെക്‌നിക്കൽ, അഡ്‌മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളായി പ്രവാസികൾ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളുടെ കോൺട്രാക്ടുകൾ കുറയ്ക്കാനാണ് എല്ലാ സംസ്ഥാന അഥോറിറ്റികൾക്കും കാബിനറ്റ് നിർദ്ദേശം നൽകിയിട്ടുള്ളത്.
തന്മൂലം കുവൈറ്റിൽ ജോലിക്കെത്തുന്ന വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നും മിനിസ്ട്രികളിലും സർക്കാർ സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നുമാണ് കാബിനറ്റ് കണക്കാക്കുന്നത്. വിദേശികൾക്കു പകരം ഈ സ്ഥാനങ്ങളിൽ സ്വദേശികളെ ഉൾപ്പെടുത്താനും കുവൈറ്റി ബിരുദധാരികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാനും ഇതുവഴി ലക്ഷ്യമിടുന്നുണ്ട്.
മിനിസ്ട്രികളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസി ജോലിക്കാർക്കു പകരം സ്വദേശികളെ നിയമിക്കാനും വിദേശികളുടെ തൊഴിൽ കരാർ പുതുക്കുന്നത് നിർത്തിവയ്ക്കാനും നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വിദേശ ജോലിക്കാർക്കുള്ള തൊഴിൽ കരാർ പുതുക്കരുതെന്നും ഇതിന് കാബിനറ്റിന്റെ പ്രത്യേക അനുമതി വേണമെന്നുമാണ് നിർദ്ദേശം.
ഇതോടൊപ്പം തന്നെ വിവിധ സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ വിവരം ശേഖരിക്കലും ആരംഭിച്ചിട്ടുണ്ട്. സ്വദേശി യുവാക്കൾക്കിടയിലുള്ള തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സ്വദേശിവത്ക്കരണവുമായി മുന്നോട്ടു പോകുന്നതിനും ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.