- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തരായ എതിരാളികൾക്കെതിരെ മത്സരിക്കാനാണ് ഇരിങ്ങാലക്കുട തെരഞ്ഞെടുത്തത്; വെല്ലുവിളികൾ ഉണ്ടായാൽ മികച്ചത് നൽകാനാവുമെന്ന് പ്രതീക്ഷിക്കുന്നു: ജേക്കബ് തോമസ്
തൃശ്ശൂർ: ശക്തരായ എതിരാളികൾക്കെതിരെ മത്സരിക്കാൻ വേണ്ടിയാണ് ഇരിങ്ങാലക്കുട തെരഞ്ഞെടുത്തതെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ജേക്കബ് തോമസ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലക്കുടി, തൃശ്ശൂർ തുടങ്ങിയ മണ്ഡലങ്ങളിലേക്കും തന്നെ പരിഗണിച്ചിരുന്നെന്നും എന്നാൽ ഇരിങ്ങാലക്കുട തെരഞ്ഞെടുക്കുകയായിരുന്നെന്നും ജേക്കബ് തോമസ് പറയുന്നു.
'തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എനിക്ക് ശക്തരായ എതിരാളികൾ വേണം. വെല്ലുവിളികൾ ഉണ്ടായാൽ മികച്ചത് നൽകാനാവുമെന്ന് പ്രതീക്ഷിക്കുന്നു', അദ്ദേഹം പറഞ്ഞു. മുൻ നഗരസഭാ കൗൺസിലറും സിപിഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയുമായ ആർ. ബിന്ദുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. തോമസ് ഉണ്ണിയാടനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
Next Story