- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പോർട്ടറുടെ ചൊടിപ്പിക്കുന്ന ചോദ്യം; സ്റ്റുപ്പിഡ് ചാനൽ എന്നു പറഞ്ഞ് തെറിവിളിച്ച് ജോ ബൈഡൻ; പ്രസിഡന്റിന്റെ ചാനൽ മൈക്ക് ഓൺ ആണെന്ന് അറിയാതെ; വീഡിയോ വൈറൽ
വാഷിങ്ടൺ: ട്രംപിന്റെ കൺസർവേറ്റിവ് പാർട്ടിയുടെ ഇഷ്ടചാനലായി ഫോക്‌സ്‌ന്യൂസ് റിപ്പോർട്ടറുടെ ചോദ്യം കേട്ട് തെറിവിളിച്ച് യുഎസ് പ്രസിഡണ്ട് ജോബൈഡൻ. പ്രസ് കോൺഫറൻസ് കഴിഞ്ഞ് മാധ്യമപ്രവർത്തകരെല്ലാം മീഡിയാറൂം വിടുന്ന സമയത്തായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന രീതിയിലുള്ള ചോദ്യം ബൈഡനെ ചൊടിപ്പിച്ചു.
തന്ത്രപരമായി മറുപടി പറയാൻ ശ്രമിച്ചു. 'ഇതൊരു വലിയ ആസ്തിയാണ്. കൂടുതൽ പണപ്പെരുപ്പം. ഏതാ ഈ മണ്ടൻ' എന്നാണ് ബൈഡൻ ചോദിച്ചത്. മൈക്ക് ഓഫെന്ന ധാരണയിൽ പതിഞ്ഞ സ്വരത്തിലായിരുന്നു ബൈഡന്റെ തെറിവിളി. ആ ബഹളത്തിനിടെ പറഞ്ഞെതെന്തെന്ന് കൃത്യമായി റിപ്പോർട്ടർക്ക് മനസ്സിലായില്ല. പിന്നീടാണ് വിഡിയോയിൽ പതിഞ്ഞ തെറിവിളി ശ്രദ്ധയിൽപ്പെട്ടത്.
വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. യു.എസിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ബൈഡനെ എതിർത്ത് പ്രമുഖർ തന്നെ രംഗത്തെത്തി. അതേസമയം, യു.എസ് പ്രസിഡന്റ് തന്നെ പിന്നീട് നേരിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയതായി ഫോക്‌സ് ന്യൂസ് വൃത്തങ്ങൾ പ്രതികരിച്ചു.