അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയൻ പേസർ മിച്ചൽസ്റ്റാർക്കിന്റെ പന്തുകൊണ്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് പരിക്ക്. നാഭി ഭാഗത്ത്. പന്തുകൊണ്ടപാടേ റൂട്ട് നിലത്ത് വീണ് വേദന കൊണ്ട് പുളഞ്ഞു. താരങ്ങളും അമ്പയർമാരും റൂട്ടിനടുത്തേക്ക് ഓടിയെത്തി. വൈകാതെ ഇംഗ്ലണ്ടിന്റെ മെഡിക്കൽ സംഘവും മൈതാനത്തേക്കെത്തി.

മിനിറ്റുകൾക്ക് ശേഷമാണ് റൂട്ടിന് എഴുന്നേറ്റ് നിൽക്കാനായത്. ഒടുവിൽ താരത്തിന് ബാറ്റിങ് തുടരാൻ വേദന സംഹാരികൾ കഴിക്കേണ്ടിവരെ വന്നു. എങ്കിലും പന്ത് തട്ടി റൂട്ട് നിലത്ത് വീണപാടേ ചിരിയടക്കാൻ ഓസീസ് താരങ്ങളും കമന്റേറ്റർമാരും പാടുപെടുന്നുണ്ടായിരുന്നു.

കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്വെസ് കാലിസ്, മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ് എന്നിവരെല്ലാം ചിരി നിർത്താൻ പാടുപെടുകയായിരുന്നു. റൂട്ടാവട്ടെ വേദനകൊണ്ട് പുളയുന്നു. ഓസീസ് താരങ്ങളും അംപയർമാരും റൂട്ടിനടുത്തേക്ക് ഓടിയെത്തി.

മിനിറ്റുകൾക്ക് ശേഷമാണ് റൂട്ടിന് എഴുന്നേറ്റ് നിൽക്കാനായത്. ബാറ്റിങ് തുടരാൻ വേദന സംഹാരികൾ കഴിക്കേണ്ടിവരെ വന്നു. എന്നിട്ടും വേദന വിട്ടുമാറിയില്ല. ഷോട്ടുകൾ കളിക്കാനും റൺസ് ഓടിയെടുക്കാനും റൂട്ട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഒടുവിൽ നാലാം ദിനത്തിലെ അവസാന പന്തിൽ സ്റ്റാർക്ക് തന്നെ റൂട്ടിനെ മടക്കി.

ഓസ്ട്രേലിയക്കെതിരെ അഡ്ലെയ്ഡിൽ പകൽ-രാത്രി ടെസ്റ്റിൽ 275 റൺസിനാണ് ഇംഗ്ലണ്ട് തോറ്റത്. 468 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ചാംദിനം 192ന് എല്ലാവരും പുറത്തായി. ക്യാപ്റ്റൻ ജോ റൂട്ട് ഉൾപ്പെടെയുള്ളവർ നാലാംദിനം തന്നെ മടങ്ങിയിരുന്നു.24 റൺസ് മാത്രമാണ് റൂട്ടിന് നേടാൻ സാധിച്ചിരുന്നത്.