ന്യൂയോർക്ക്: അമേരിക്കൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്സംഘടിപ്പിച്ച നേതൻസ് ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ ജോയ്ചെസ്റ്റ്‌നട്ടിന് റിക്കോർഡ് വിജയം. ന്യൂയോർക്ക് കോണി ഐലന്റിൽ നടന്നമത്സരത്തിൽ 72 ഹോട്ട് ഡോഗുകൾ വെറും 10 മിനുട്ട്‌കൊണ്ടാണ്ചെസ്റ്റ്‌നട്ട് അകത്താക്കിയത് ഇത് അദ്ധേഹത്തിന്റെ തുടർച്ചയായ രണ്ടാമത്തെവിജയമാണ്.

2007 മുതൽ മത്സരത്തിൽ പങ്കെടുക്കുന്ന ചെസ്റ്റ്‌നട്ടിന് 2015 ൽമാത്രമാണ് പരാജയം രുചിക്കേണ്ടിവന്നത്. 2015 ൽ മാറ്റ്സ്റ്റോണിനായിരുന്നു വിജയം. 2017 ലെ രണ്ടാം സ്ഥാനം കാർമൻ (24)പത്തുമിനിട്ടുകൊണ്ട് അകത്താക്കിയത് 62 ഹോട്ട് ഡോഗുകളാണ്.മുപ്പത്തിമൂന്ന്വയസ്സു കാരനായ ചെസ്റ്റ്നട്ട് കഴിഞ്ഞവർഷം 70 ഹോട്ട് ഡോഗുകളും ബണ്ണുംമാത്രമാണ് കഴിച്ചത്. നേതൻസ് തീറ്റ മത്സരത്തിൽ ജയിക്കുന്നവർക്ക്10000 ഡോളറാണ് സമ്മാനതുകയായി ലഭിക്കുക.

2016 ലെ വളരെ കടുത്തതായിരുന്നുവെന്നും എന്നാൽ ഈ വർഷത്തെ ഏറ്റവും നല്ല മത്സരമായിരുന്നുവെന്നും ചെസ്റ്റ്‌നട്ട് അഭിപ്രായപ്പെട്ടു.കഴിഞ്ഞ മാസംനടന്ന വേൾഡ് ഐസ് ക്രീം സാൻഡ്വിച്ച് മത്സരത്തിൽ ചെസ്റ്റ്‌നട്ടുംഎതിരാളി മാറ്റ് സ്റ്റോണും 25 വീതം ആറ് മിനിട്ടിനുള്ളിൽ കഴിച്ചു. ടൈബ്രേക്കറിൽ ചെസ്റ്റ്‌നട്ടിനായിരുന്നു വിജയം.കോണി ഐലന്റിൽ ഇനിയും
എത്രവർഷം കൂടി ചെസ്റ്റ്‌നട്ടിന് വിജയം ആവർത്തിക്കാനാകും എന്നാണ്കാണികൾ ഉറ്റു നോക്കുന്നത്