- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ജോൺ എബ്രഹാമിന്റെ പ്രിയയെ കണ്ടെത്തി; മുംബൈ മാരത്തോൺ വേദിയിൽ ജോണിനൊപ്പം കളിച്ചു ചിരിച്ചു നിന്നത് ഭാര്യയെന്ന കണ്ടെത്തലുമായി പാപ്പരാസികൾ
2011ൽ ബിപാഷ ബസുവുമായുള്ള ബന്ധം തകർന്നതിനു ശേഷം ജോൺ എബ്രഹാമിന്റെ കാമുകിയെ കണ്ടെത്താനുള്ള നെട്ടോട്ട തിനിടയിൽ വീണു കിട്ടിയ കച്ചിതുരുമ്പ് നടൻ ട്വിറ്ററിലൂടെ ആരാധകർക്ക് നൽകിയ പുതുവത്സരാശംസയുടെ അവസാനത്തിൽ ജോൺ തന്റെ പേരിനൊപ്പം പ്രിയ എബ്രഹാം എന്നുകൂടി ചേർത്തതായിരുന്നു. അതോടെ ജോണിന്റെ പ്രണയിനി പ്രിയ രുഞ്ചലാണെന്ന വാർത്തകളും പ്രചരിച്ചിര
2011ൽ ബിപാഷ ബസുവുമായുള്ള ബന്ധം തകർന്നതിനു ശേഷം ജോൺ എബ്രഹാമിന്റെ കാമുകിയെ കണ്ടെത്താനുള്ള നെട്ടോട്ട തിനിടയിൽ വീണു കിട്ടിയ കച്ചിതുരുമ്പ് നടൻ ട്വിറ്ററിലൂടെ ആരാധകർക്ക് നൽകിയ പുതുവത്സരാശംസയുടെ അവസാനത്തിൽ ജോൺ തന്റെ പേരിനൊപ്പം പ്രിയ എബ്രഹാം എന്നുകൂടി ചേർത്തതായിരുന്നു. അതോടെ ജോണിന്റെ പ്രണയിനി പ്രിയ രുഞ്ചലാണെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
അങ്ങനെയിരുന്നപ്പോഴാണ് പാപ്പരാസികൾക്ക് ഒരപൂർവ്വ വിരുന്ന് വീണുകിട്ടിയത്.ജോൺ ഏബ്രഹാമും പ്രിയാ രുഞ്ചൽ എന്ന പെൺകുട്ടിയും ആദ്യ ദൃശ്യമാണ് പാപ്പരാസികൾ മുതലാക്കിയത്. പൊതു വേദിയിൽ വിരളമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള രുഞ്ചൽ മുംബൈ മാരത്തോൺ വേദിയിലാണ് ജോണിനൊപ്പം പ്രത്യക്ഷപ്പെട്ടത്.
ബിപാഷയുമായി അകന്നതോടെ മാദ്ധ്യമങ്ങളുടെ ക്യാമറയിൽ നിന്നും ഒതുങ്ങിക്കഴിയുന്ന ജോണിനും മാരത്തോണിൽ പങ്കെടുക്കാനും എത്തിയവർക്കൊപ്പം കളിച്ചു ചിരിച്ചു നിൽക്കുന്ന രുഞ്ചലിന്റെ ദൃശ്യം മാദ്ധ്യമങ്ങൾ വാശിക്ക് പകർത്തുകയും ചെയ്തു.മാരത്തോണിന്റെ ബ്രാൻഡ് അംബാസഡറായ ജോണിന് പിന്തുണയുമായി നിൽക്കുകയായിരുന്നു
2014 ന്യൂ ഇയർ ആഘോഷം അമേരിക്കയിൽ ചെലവഴിക്കുന്നതിനിടയിൽ ഇരുവരും വിവാഹിതരായതായാണ് റിപ്പോർട്ടു വന്നത്.2011 ലാണ് ജോൺ പ്രിയ രുഞ്ചാലിനെ കണ്ടുമുട്ടുന്നത്. ബാങ്കിങ് ഇൻവെസ്റ്റ്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് പ്രിയ. ഇതിന് പിന്നാലെയാണ് ബിപാഷ ബസുവുമായുള്ള ഒൻപത് വർഷത്തെ പ്രണയബന്ധം ജോൺ ഉപേക്ഷിച്ചത്. ബന്ധുക്കൾ അംഗീകരിച്ച ബന്ധമായിരുന്നു ഇരുവരുടെതും.