- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശ സുരക്ഷയുടെ പേരിൽ സ്വകാര്യത ലംഘിക്കാമെന്ന ധാരണയ്ക്കുള്ള തിരിച്ചടി; സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്നുള്ള മുൻ വിധിന്യായത്തെ തേച്ചുമിനുക്കുന്ന ഉത്തരവാണിത്: ജോൺ ബ്രിട്ടാസ്
കൊച്ചി: പെഗസ്സസ് ചാരവൃത്തിക്കേസിൽ സ്വതന്ത്ര വിദഗ്ധ സമിതിയെ രൂപീകരിച്ച സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ഹർജിക്കാരിലൊരാളായ ജോൺ ബ്രിട്ടാസ് എംപി. ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന സുപ്രധാനമായ തീരുമാനമാണിത്. ഇതുവരെ കള്ളക്കളി കളിച്ച കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സമിതിക്ക് കഴിയുമെന്നും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.
ദേശസുരക്ഷയുടെ പേരിൽ ഏത് പൗരന്റെയും സ്വകാര്യതയിലേക്ക് കടന്നുകയറാം എന്നുള്ള ധാരണ ഇവിടെ ശക്തിപ്പെട്ടിരുന്നു. ആ ധാരണയ്ക്കുള്ള കനത്ത പ്രഹരമാണ് കോടതി ഉത്തരവ്. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്നുള്ള മുൻ വിധിന്യായത്തെ തേച്ചുമിനുക്കുന്ന ഉത്തരവാണിതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story