- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താങ്കളാണോ മുഖ്യമന്ത്രി! ബ്രിട്ടാസാണ് മുഖ്യമന്ത്രി എങ്കിൽ ബ്രിട്ടാസ് മറുപടി പറയട്ടെ... അല്ലെങ്കിൽ മുഖ്യമന്ത്രി മറുപടി പറയട്ടെ; പിണറായി വിജയനെ വെട്ടിലാക്കി കൊടിക്കുന്നിൽ; എംപിമാരുടെ യോഗത്തിൽ വില്ലനായത് കെ റെയിലും പിന്നെ കൈരളി ടിവി എംഡിയും
തിരുവനന്തപുരം: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ഇടത് വലത് എംപിമാരുടെ വാക് പോര്. ഇതിൽ വില്ലനായത് ജോൺ ബ്രിട്ടാസും. മുഖ്യമന്ത്രിയോട് യു.ഡി.എഫ് എംപിമാർ ചോദിച്ച ചില ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത് രാജ്യസഭാ എം. പി കൂടിയായ ജോൺ ബ്രിട്ടാസ് ആണ്. ഇതാണ് യു.ഡി.എഫ് പാർലമെന്റ് അംഗങ്ങളെ ചൊടിപ്പിച്ചത്. കൈരളി ടിവിയുടെ എംഡി കൂടിയായ ബ്രിട്ടാസിനെതിരെ കടന്നാക്രമണമാണ് നടന്നത്.
ഓൺലൈൻ വഴിയാണ് യോഗം ചേർന്നത്. പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തുമ്പോൾ മുഖ്യമന്ത്രി കേരളത്തിലെ എംപിമാരെ കൂടി കൂടെ കൂട്ടിയാൽ അത് സംസ്ഥാനത്തിന് കൂടുതൽ ഗുണം ചെയ്യില്ലേ എന്ന കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ജോൺ ബ്രിട്ടാസായിരുന്നു. കാണിയൂർ പാതയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിലും ബ്രിട്ടാസ് ഇടപെട്ടു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതോടെ ബ്രിട്ടാസിനെതിരെ എംപിമാർ തിരിയുകയായിരുന്നു.
തുടർന്നാണ് ''താങ്കളാണോ മുഖ്യമന്ത്രി'' എന്ന് ബ്രിട്ടാസിനോട് കൊടിക്കുന്നിൽ സുരേഷ് ചോദിച്ചത്. ബ്രിട്ടാസാണ് മുഖ്യമന്ത്രി എങ്കിൽ ബ്രിട്ടാസ് മറുപടി പറയട്ടെ, അല്ലെങ്കിൽ മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നും കൊടിക്കുന്നിൽ പറഞ്ഞു. സംസ്ഥാന വികസനത്തിന് എംപിമാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്ന മുഖ്യമന്ത്രി, എംപിമാരെ വിശ്വാസത്തിൽ എടുക്കാനോ ഡൽഹിയിൽ എത്തുമ്പോൾ ഒപ്പം കൂടെ കൂട്ടാനോ തയാറാകുന്നില്ലെന്ന് യു.ഡി.എഫ് എംപിമാർ കുറ്റപ്പെടുത്തി.
കെ റയിൽ സംബന്ധിച്ചും യോഗത്തിൽ ശക്തമായ വാദ പ്രതിവാദങ്ങൾ നടന്നു. കെ റയിലിനെ ശക്തമായി പിന്തുണച്ച മുഖ്യമന്ത്രിയോട് അതേ രീതിയിൽ തന്നെ തങ്ങൾ പ്രതിഷേധവും അറിയിച്ചെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്ന വിവരം പോലും എംപിമാരെ അറിയിക്കാറില്ലെന്ന് ബെന്നി ബഹനാൻ എംപിയാണ് ചൂണ്ടിക്കാട്ടിയത്. കേന്ദ്ര മന്ത്രിമാരെ കണ്ട് നിവേദനം നൽകുമ്പോൾ എംപിമാർ ഒപ്പം പോകാൻ തയാറാണ്. എന്നാൽ കൊണ്ടു പോകാൻ അദ്ദേഹം തയാറല്ല. എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി സഹകരിക്കാനും കേന്ദ്ര മന്ത്രിമാരെ കാണാനും തങ്ങൾ തയാറാണ്. സഹകരണം വേണമെന്ന് അഭ്യർത്ഥിക്കുമ്പോൾ തിരികെ സമാന സമീപനം തങ്ങളോടും സ്വീകരിക്കണമെന്നും ബെന്നി പറഞ്ഞു.
എംപിമാരുടെ സഹകരണത്തിനു മുഖ്യമന്ത്രി ആത്മാർഥത കാട്ടുന്നില്ലെന്നും വേഗ റെയിലിനോടുള്ള യുഡിഎഫ് എതിർപ്പുമാണ് തർക്കത്തിനു കാരണമായത്.സംസ്ഥാന വികസനത്തിന് എംപിമാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്ന മുഖ്യമന്ത്രി , എംപിമാരെ വിശ്വാസത്തിൽ എടുക്കാനോ ഡൽഹിയിൽ എത്തുമ്പോൾ ഒപ്പം കൂടെ കൂട്ടാനോ തയാറാകുന്നില്ലെന്ന് യുഡിഎഫ് എംപിമാർ കുറ്റപ്പെടുത്തി. വേഗ റെയിലിനോട് തങ്ങൾക്കു ശക്തമായ എതിർപ്പ് ഉണ്ടെന്നും അവർ വ്യക്തമാക്കി.
കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ ഉന്നയിച്ചു സാധിച്ചെടുക്കണം എന്നു പറയുന്ന മുഖ്യമന്ത്രി, ഡൽഹിയിൽ എത്തുന്ന വിവരം പോലും എംപിമാരെ അറിയിക്കാറില്ലെന്നു ബെന്നി ബഹനാൻ ആണു ചൂണ്ടിക്കാട്ടിയത്. കേന്ദ്ര മന്ത്രിമാരെ കണ്ട് നിവേദനം നൽകുമ്പോൾ എംപിമാർ ഒപ്പം പോകാൻ തയാറാണ്.എന്നാൽ കൊണ്ടു പോകാൻ അദ്ദേഹം തയാറില്ല. എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി സഹകരിക്കാനും കേന്ദ്ര മന്ത്രിമാരെ കാണാനും തങ്ങൾ തയാറാണ്.സഹകരണം വേണമെന്ന് അഭ്യർത്ഥിക്കുമ്പോൾ തിരികെ അതേ,പോലുള്ള സമീപനം തങ്ങളോടും സ്വീകരിക്കണമെന്നു ബെന്നി പറഞ്ഞു.
വേഗ റെയിൽ പദ്ധതി സംബന്ധിച്ചു പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ തയാറാകണമെന്നു കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ യുഡിഎഫിനുള്ള ശക്തമായ എതിർപ്പും അദ്ദേഹം വ്യക്തമാക്കി.എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും എംപിമാർ സഹകരിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മറുനാടന് മലയാളി ബ്യൂറോ