ചെന്നൈ:ജംഷഡ്പൂർ എഫ്.സിക്കെതിരായ മത്സരത്തിനിടെ അച്ചടക്കം ലംഘനം നടത്തിയതിനു ചെന്നൈയിൻ എഫ്‌സിയുടെ പരിശീലകൻ ജോൺ ഗ്രിഗോറിയെ സസ്‌പെൻഡ് ചെയ്തു. നാലു ലക്ഷം രൂപ പിഴയും മൂന്നു മത്സരത്തിൽ സസ്പെൻഷനുമാണ് ശിക്ഷവിധിച്ചത്.

അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്) അച്ചടക്ക സമിതിയാണ് നടപടി എടുത്തത്.ജംഷഡ്പുർ എഫ്സിക്കെതിരെ ഡിസംബർ 28ന് നടന്ന മത്സരത്തിന് ത്സരശേഷമുള്ള പത്ര സമ്മേളനത്തിൽ റഫറിമാരെ വിമർശിച്ചതിനാണ് പോപോവിച്ചിന് അച്ചടക്ക സമിതി വിലക്ക് ഏർപ്പെടുത്തിയത്.കുറച്ച് ദിവസങ്ങൾക്ക് മുൻപ് പൂണെ കോച്ച് റാങ്കോ പോപോവിച്ചിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.