സലാല: സലാലയയിൽ മലയാളി ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം കോന്നി പൂവമ്പാറ ചിറമുക്കത്തു മണ്ണിൽ ജോൺ മാത്യുആണ് മരിച്ചത്. പരേതന് 60 വയസായിരുന്നു പ്രായം.

വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. 36 വർഷമായി ബാബൂദ് കമ്പനിയിൽ സ്റ്റോർ ഇൻചാർജ് ജോലിയായിരുന്നു. ജോളിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.