- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മാർഥമായി ജോലി ചെയ്താൽ പ്രശസ്തിയും അംഗീകാരവും നമ്മുടെ പുറകേ വരും; ബുർജ് ഖലീഫയെ പിന്നിലാക്കാനുള്ള സൗദി സംരഭത്തിലും കൈയൊപ്പ് പതിപ്പിക്കാൻ ജോൺ നൈനാൻ എത്തും; കിങ്ഡം ടവർ പദ്ധതിയിലെ ചീഫ് ഇലക്ട്രിക്കൽ ഡിസൈനറായ കുളനടക്കാരന്റെ കഥ
റിയാദ്: ബുർജ് ഖലീഫയെ പിന്നിലാക്കാൻ ലക്ഷ്യമിട്ട് സൗദിയിൽ ആരംഭിച്ചിരിക്കുന്ന കിങ്ഡം ടവർ പദ്ധതിയുടെ അണിയറ പ്രവർത്തകരിലും ഈ മലയാളിയുണ്ട്. ബുർജ് ഖലീഫയിൽ ആലേഖനം ചെയ്ത പീപ്പിൾ ബിഹൈൻഡ് ബുർജ് ഖലീഫ പട്ടികയിലേക്ക് എത്തിച്ചേർന്ന 25 പേരിൽ ഒരൊറ്റ മലയാളി വീണ്ടും ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും ദുബായുടെ പ്രൗഡിയുമായ ബുർജ് ഖലീഫ കെട്ടിപ്പൊക്കാൻ അനേകായിരം മലയാളികൾ വിയർപ്പൊഴുക്കിയിരുന്നു. തൊഴിലാളികൾ മുതൽ പദ്ധതിയുടെ ഡെപ്യൂട്ടി ഡയറക്ടറായ ജോർജ് ജോസഫ് വരെ. ഇവരിൽ നിന്ന് പീപ്പിൾ ബിഹൈൻഡ് ബുർജ് ഖലീഫ പട്ടികയിലേക്ക് എത്തിച്ചേർന്നത് ജോൺ നൈനാൻ മാത്രമായിരുന്നു. ബുർജ് ഖലീഫയുടെ നിർമ്മാണഘട്ടമായ ആറു വർഷവും അദ്ദേഹം പദ്ധതിയുടെ ഇലക്ട്രിക് സൂപ്പർവൈസറായിരുന്നു ജോൺ നൈനാൻ. പത്തനംതിട്ട കുളനട സ്വദേശിയായ ജോൺ നൈനാൻ, ചെങ്ങന്നൂരിൽനിന്ന് പോളിടെക്നിക് പൂർത്തിയാക്കിയശേഷം എൺപതുകളിലാണ് ഗൾഫിലെത്തിയത്. 2005 സെപ്റ്റംബർ ഒന്നിന് ബുർജ് ദുബായ് എന്ന സ്വപ്നപദ്ധതിയുടെ ഭാഗമായി ദുബായിലെത്തി. ഉദ്ഘാടന വേളയിലാണ് പേര് ബുർ
റിയാദ്: ബുർജ് ഖലീഫയെ പിന്നിലാക്കാൻ ലക്ഷ്യമിട്ട് സൗദിയിൽ ആരംഭിച്ചിരിക്കുന്ന കിങ്ഡം ടവർ പദ്ധതിയുടെ അണിയറ പ്രവർത്തകരിലും ഈ മലയാളിയുണ്ട്. ബുർജ് ഖലീഫയിൽ ആലേഖനം ചെയ്ത പീപ്പിൾ ബിഹൈൻഡ് ബുർജ് ഖലീഫ പട്ടികയിലേക്ക് എത്തിച്ചേർന്ന 25 പേരിൽ ഒരൊറ്റ മലയാളി വീണ്ടും ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും ദുബായുടെ പ്രൗഡിയുമായ ബുർജ് ഖലീഫ കെട്ടിപ്പൊക്കാൻ അനേകായിരം മലയാളികൾ വിയർപ്പൊഴുക്കിയിരുന്നു. തൊഴിലാളികൾ മുതൽ പദ്ധതിയുടെ ഡെപ്യൂട്ടി ഡയറക്ടറായ ജോർജ് ജോസഫ് വരെ. ഇവരിൽ നിന്ന് പീപ്പിൾ ബിഹൈൻഡ് ബുർജ് ഖലീഫ പട്ടികയിലേക്ക് എത്തിച്ചേർന്നത് ജോൺ നൈനാൻ മാത്രമായിരുന്നു. ബുർജ് ഖലീഫയുടെ നിർമ്മാണഘട്ടമായ ആറു വർഷവും അദ്ദേഹം പദ്ധതിയുടെ ഇലക്ട്രിക് സൂപ്പർവൈസറായിരുന്നു ജോൺ നൈനാൻ.
പത്തനംതിട്ട കുളനട സ്വദേശിയായ ജോൺ നൈനാൻ, ചെങ്ങന്നൂരിൽനിന്ന് പോളിടെക്നിക് പൂർത്തിയാക്കിയശേഷം എൺപതുകളിലാണ് ഗൾഫിലെത്തിയത്. 2005 സെപ്റ്റംബർ ഒന്നിന് ബുർജ് ദുബായ് എന്ന സ്വപ്നപദ്ധതിയുടെ ഭാഗമായി ദുബായിലെത്തി. ഉദ്ഘാടന വേളയിലാണ് പേര് ബുർജ് ഖലീഫ എന്നായി പ്രഖ്യാപിച്ചത്. നിർമ്മാണ വേളയിൽ വോൾട്ടാസ് കമ്പനിയുടെ ഇലക്ടിക്കൽ സൂപ്പർവൈസറായിരുന്നു ജോൺ നൈനാൻ. സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകി മുന്നേറിയ പദ്ധതിയിൽ, തൊഴിലാളികൾക്ക് ദിവസവും സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിരുന്നത് ജോണാണ്. 13-ാം നിലയിൽ അഗ്‌നിബാധ ഉണ്ടായപ്പോൾ അണയ്ക്കാൻ മുന്നിട്ടിറങ്ങിയതിന് ലഭിച്ച 'സേഫ്റ്റി മാൻ ഓഫ് ദ മന്ത്' പുരസ്‌കാരം വലിയ നേട്ടമായി കരുതുന്നു.
കുന്തമുന പോലെ കൂർത്തിരിക്കുന്ന ബുർജ് ഖലീഫയുടെ കൊടുമുടിയിൽകയറി ഇടിമിന്നൽ പ്രതിരോധ സംവിധാനം സ്ഥാപിച്ചത് ഈ മലയാളിയുടെ ഏറ്റവും വലിയ നേട്ടമാണ്. 15 കിലോമീറ്റർ ചുറ്റളവിൽ ഉണ്ടാകുന്ന ഇടിമിന്നലുകളെ പിടിച്ചെടുത്ത് ഭൂമിയിലേക്ക് വഴിതിരിച്ചുവിടുന്ന 'ലൈറ്റ്നിങ് പ്രൊട്ടക്ഷൻ ആൻഡ് എർത്തിങ് സിസ്റ്റം' ഘടിപ്പിച്ചത് ജോണിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രീഷ്യന്മാരാണ്. ബുർജ് ഖലീഫയേക്കാൾ ഉയരമുണ്ടാവുമെന്ന് പ്രഖ്യാപിക്കപ്പെട്ട സൗദി അറേബ്യയുടെ കിങ്ഡം ടവർ പദ്ധതിയിൽ ഇലക്ട്രിക്കൽ ഡിസൈനറായാണ് ജോൺ എത്തുന്നത്്. ഒരു കിലോമീറ്ററിലധികം ഉയരത്തിലായി, 220 നിലകളാണ് അവിടെ വിഭാവനം ചെയ്തിരിക്കുന്നത്.
2019 ഓടെ കിങ്ഡം ടവർ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആത്മാർഥമായി ജോലി ചെയ്താൽ പ്രശസ്തിയും അംഗീകാരവും നമ്മുടെ പുറകേ വരുംമെന്ന് ജോൺ പറയുന്നു. ഭാര്യ ലില്ലി നൈനാൻ ചെങ്ങന്നൂർ സെയ്ന്റ് ആൻസ് ഹൈസ്‌കൂളിൽ അദ്ധ്യാപികയാണ്. മകൻ ലിജോ ദുബായിൽ എൻജിനീയറും മകൾ ടിജോ തിരുവനന്തപുരത്ത് ബി.ഡി.എസ്. വിദ്യാർത്ഥിയുമാണ്.