- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ കൊല്ലപ്പെട്ട ജോൺ ഫിലിപ്പിന്റെ മൃതദേഹം നാട്ടിലെത്തി; നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചത് ഇന്നലെ രാത്രിയിൽ; സംസ്കാരം ഇന്ന് മണർകാട് പള്ളിയിൽ
മസ്‌കത്ത്: ഒമാനിലെ ഇബ്രിയിൽ മോഷ്ടാക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം മണർകാട് സ്വദേശി ജോൺ ഫിലിപ്പിന്റെ മൃതദേഹം നാട്ടിലെത്തി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു മസ്‌കറ്റിൽനിന്നും എയർ ഇന്ത്യയുടെ വിമാനത്തിൽ മൃതദേഹവുമായി പുറപ്പെട്ട ബന്ധുക്കൾ ഡൽഹി വഴി ഇന്നു രാവിലെ 10 നാണ് നെടുമ്പാശേരിയിൽ എത്തിയത്. മൃതദേഹം സ്വദേശമായ കോട്ടയം ജില്ലയിലെ മണർകാട്ട് ഇന്ന് സംസ്‌കരിക്കും. ഉച്ചയ്ക്ക് 12 ന് വീട്ടിൽ കൊണ്ടുവന്ന് പൊതുദർശനത്തിന് വച്ചശേഷം 2.30ന് മണർകാട് സെന്റ് മേരീസ് കത്തിഡ്രലിലെ സെമിത്തേരിയിൽ ആണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.ജോണിന്റെ ഭാര്യാ ബന്ധു വർക്കി മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇബ്രി- ബുറൈമി റോഡിൽ സുനീനയിലെ അൽ മഹാ പെട്രോൾ സ്റ്റേഷൻ ജീവനക്കാരനായ ജോണിനെ കഴിഞ്ഞ 10ാം തീയതിയാണ് കവർച്ചക്കാർ തട്ടിക്കൊണ്ടുപോയത്. സംഭവ സ്ഥലത്തുനിന്ന് 70 കിലോമീറ്ററോളം അകലെ മസ്‌റൂഖി എന്ന ഗ്രാമത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്ന് 15ാം തീയതിയാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടത്തെിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറു സ്വദേശികളെ പൊലീസ് പിടിക
മസ്‌കത്ത്: ഒമാനിലെ ഇബ്രിയിൽ മോഷ്ടാക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം മണർകാട് സ്വദേശി ജോൺ ഫിലിപ്പിന്റെ മൃതദേഹം നാട്ടിലെത്തി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു മസ്‌കറ്റിൽനിന്നും എയർ ഇന്ത്യയുടെ വിമാനത്തിൽ മൃതദേഹവുമായി പുറപ്പെട്ട ബന്ധുക്കൾ ഡൽഹി വഴി ഇന്നു രാവിലെ 10 നാണ് നെടുമ്പാശേരിയിൽ എത്തിയത്.
മൃതദേഹം സ്വദേശമായ കോട്ടയം ജില്ലയിലെ മണർകാട്ട് ഇന്ന് സംസ്‌കരിക്കും. ഉച്ചയ്ക്ക് 12 ന് വീട്ടിൽ കൊണ്ടുവന്ന് പൊതുദർശനത്തിന് വച്ചശേഷം 2.30ന് മണർകാട് സെന്റ് മേരീസ് കത്തിഡ്രലിലെ സെമിത്തേരിയിൽ ആണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.ജോണിന്റെ ഭാര്യാ ബന്ധു വർക്കി മൃതദേഹത്തെ അനുഗമിച്ചിരുന്നു.
ഇബ്രി- ബുറൈമി റോഡിൽ സുനീനയിലെ അൽ മഹാ പെട്രോൾ സ്റ്റേഷൻ ജീവനക്കാരനായ ജോണിനെ കഴിഞ്ഞ 10ാം തീയതിയാണ് കവർച്ചക്കാർ തട്ടിക്കൊണ്ടുപോയത്. സംഭവ സ്ഥലത്തുനിന്ന് 70 കിലോമീറ്ററോളം അകലെ മസ്‌റൂഖി എന്ന ഗ്രാമത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്ന് 15ാം തീയതിയാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടത്തെിയത്.
സംഭവവുമായി ബന്ധപ്പെട്ട് ആറു സ്വദേശികളെ പൊലീസ് പിടികൂടിയിരുന്നു.
പെട്രോൾ പമ്പിൽ കൊള്ളയടിക്കാനെത്തിയ സംഘമാണ് ജോൺ ഫിലിപ്പിനെ കൊലപ്പെടുത്തി യതെന്നാണ് ഒമാൻ പൊലീസ് ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. കൊള്ളയടിക്കാനെത്തിയ അക്രമികൾ ചെറുത്തുനിന്ന ജോൺ ഫിലിപ്പിനെ വെടിവച്ചുവീഴ്‌ത്തിയശേഷം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പമ്പിലെ ഓഫീസിൽ സൂക്ഷിച്ചിരുന്ന 5000 റിയാലും അക്രമികൾ കവർന്നു. സി.സി.ടിവി കാമറകളും കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌കും നശിപ്പിക്കപ്പെട്ട നിലയിലുമായിരുന്നു.
കഴിഞ്ഞ 12 വർഷത്തിലേറെയായി ഒമാനിൽ ജോലിചെയ്യുന്ന ജോൺ ഫിലിപ്പ് രണ്ടരവർഷം മുമ്പാണ് അവസാനം നാട്ടിലെത്തിയത്. അധികം താമസിയാതെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ കുടുംബത്തോടൊപ്പം ജീവിക്കാനുള്ള തീരുമാനമെടുത്തി രിക്കുമ്പോഴാണ് അപ്രതീക്ഷിത ദുരന്തം കടന്നുവന്നത്.