- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുകാരിൽ നിന്നും പിരിവെടുത്ത് വാങ്ങിയ ആംബുലൻസ് വിറ്റ് പണം പോക്കറ്റിലാക്കി; കോതമംഗലം പൗരസമിതിയുടെ പ്രസിഡന്റെന്ന് പറഞ്ഞു സീലില്ലാത്ത രസീത് നൽകി പണം പിരിച്ചു; ദുരന്തനിവാരണ ഫണ്ടിലേക്കെന്ന പേരിൽ പിരിവെടുത്തും സുഖജീവിതം; മുൻ മന്ത്രിമാരും കെപിസിസി അംഗങ്ങളും അഭിഭാഷകരും അടങ്ങുന്നവരുടെ ചിത്രം സഹിതം ലഘുലേഖകൾ അടിച്ച് പലരിൽ നിന്നും പറ്റിയത് വൻതുകകൾ; തട്ടിപ്പുകാരൻ ജോണി മാറാച്ചേരി പൊലീസിനെയും കബളിപ്പിച്ചു രക്ഷപെട്ടു
കോതമംഗലം: ദരിദ്രരെ സഹായിക്കാനെന്നും ക്ഷേമ പ്രവർത്തനങ്ങൾക്കെന്നും മറ്റും പറഞ്ഞ് വ്യാപകമായി പണപ്പിരിവ് നടത്തിയ പൗരസമിതി നേതാവ് ജോണി മാറാച്ചേരിയുടെ സൗഹൃദവലയത്തിലുള്ളത് പ്രമുഖർ. മുൻ മന്ത്രി, മുൻസിപ്പൽ കൗൺസിലർമാർ, കെപിസിസി അംഗം ,പ്രമുഖ അഭിഭാഷകൻ, രാജ്യത്തെ അറിയപ്പെടുന്ന വ്യവസായ ഗ്രൂപ്പിന്റെ മുഖ്യ ചുമതലക്കാരൻ റിട്ടേർഡ് എ ഐ എന്നിവരടക്കം കോതമംഗലത്തും സമീപപ്രദേശത്തുമായി താമസിച്ചു വരുന്ന നിരവധി പേരുടെ ചിത്രങ്ങളും മറ്റും ഉൾക്കൊള്ളിച്ചുള്ള ലഘുലേഖകളും രസീതുമായി എത്തിയാണ് ഇയാൾ പലരിൽ നിന്നും വൻതുകകൾ കരസ്ഥമാക്കിരുന്നത്. നോട്ടീസിലുള്ളവർക്കൊപ്പം ജോണി വിവിധ പരിപാടികളിൽ പങ്കെടുന്ന വീഡിയോകളും ചിത്രങ്ങളും പത്രവാർത്തകളും മറ്റും പലവട്ടം പുറത്തു വന്നിട്ടുണ്ട് .ഇടപാടുകാരെ ഇത് കാണിച്ചു കൊടുത്താണ് ഇയാൾ പാട്ടിലാക്കുന്നത്. 5000, 10000 തുടങ്ങി വൻ തുകകളാണ് നാട്ടുകാരെ കബളിപ്പിച്ച് ഇയാൾ കൈക്കലാക്കിയിരുന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയ്ക്കടുത്ത് എണ്ണക്കമ്പനിയിൽ നിന്നും പിരിവ് നടത്താൻ ശ്രമിക്കവേ സ്ഥാപന ഉടമകൾക്ക് സംശയം തോന്നി
കോതമംഗലം: ദരിദ്രരെ സഹായിക്കാനെന്നും ക്ഷേമ പ്രവർത്തനങ്ങൾക്കെന്നും മറ്റും പറഞ്ഞ് വ്യാപകമായി പണപ്പിരിവ് നടത്തിയ പൗരസമിതി നേതാവ് ജോണി മാറാച്ചേരിയുടെ സൗഹൃദവലയത്തിലുള്ളത് പ്രമുഖർ. മുൻ മന്ത്രി, മുൻസിപ്പൽ കൗൺസിലർമാർ, കെപിസിസി അംഗം ,പ്രമുഖ അഭിഭാഷകൻ, രാജ്യത്തെ അറിയപ്പെടുന്ന വ്യവസായ ഗ്രൂപ്പിന്റെ മുഖ്യ ചുമതലക്കാരൻ റിട്ടേർഡ് എ ഐ എന്നിവരടക്കം കോതമംഗലത്തും സമീപപ്രദേശത്തുമായി താമസിച്ചു വരുന്ന നിരവധി പേരുടെ ചിത്രങ്ങളും മറ്റും ഉൾക്കൊള്ളിച്ചുള്ള ലഘുലേഖകളും രസീതുമായി എത്തിയാണ് ഇയാൾ പലരിൽ നിന്നും വൻതുകകൾ കരസ്ഥമാക്കിരുന്നത്.
നോട്ടീസിലുള്ളവർക്കൊപ്പം ജോണി വിവിധ പരിപാടികളിൽ പങ്കെടുന്ന വീഡിയോകളും ചിത്രങ്ങളും പത്രവാർത്തകളും മറ്റും പലവട്ടം പുറത്തു വന്നിട്ടുണ്ട് .ഇടപാടുകാരെ ഇത് കാണിച്ചു കൊടുത്താണ് ഇയാൾ പാട്ടിലാക്കുന്നത്. 5000, 10000 തുടങ്ങി വൻ തുകകളാണ് നാട്ടുകാരെ കബളിപ്പിച്ച് ഇയാൾ കൈക്കലാക്കിയിരുന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയ്ക്കടുത്ത് എണ്ണക്കമ്പനിയിൽ നിന്നും പിരിവ് നടത്താൻ ശ്രമിക്കവേ സ്ഥാപന ഉടമകൾക്ക് സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് ജോണിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. താൻ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണെന്ന് പറഞ്ഞുള്ള പ്രകടനത്തിൽ വിശ്വസിപ്പിച്ച്, പിറ്റേന്ന് സ്റ്റേഷനിലെത്തണമെന്നാവശ്യപ്പെട്ട് പൊലീസ് ഇയാളെ വിട്ടയച്ചു. പിറ്റേന്ന് ഇയാൾ സ്റ്റേഷനിലെത്തിയില്ല. അന്വേഷിച്ചപ്പോൾ ഇയാൾ ഒളിവിലാണെന്ന് ബോദ്ധ്യപ്പെട്ടെന്നും തുടർന്ന് ഇയാളുടെ പേരിൽ കേസെടുത്തതായും മൂവാറ്റുപുഴ എസ് ഐ അറിയിച്ചു. കോതമംഗലം പൗരസമിതിയുടെ പേരിലാണ് ഇയാൾ പണപ്പിരിവ് നടത്തിയിരുന്നത്. കോതമംഗലം പൗരസമിതിയുടെ പ്രസിഡന്റാണ് എന്ന് സ്വയം പരിചയപ്പെടുത്തി, സീൽ ഇല്ലാത്ത പൗരസമിതിയുടെ പേരിലുള്ള രസീതും നൽകി, ദുരന്ത നിവാരണ ഫണ്ടിലേക്കെന്ന പേരിൽ പണം പിരിച്ച് ഇയാൾ സുഖ ജീവിതം നയിച്ചുവരുകയായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം.
രണ്ട് വർഷം മുമ്പ് മേക്കടമ്പ് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനെ പറഞ്ഞ് പറ്റിച്ച് നിർദ്ധനർക്ക് സേവനത്തിനായി ആംബുലൻസ് വാങ്ങാനെന്ന് പറഞ്ഞ് പണപിരിവ് നടത്തിയിരുന്നു. പൗരസമിതിയുടെ പേര് രേഖപ്പെടുത്തിയ ആംബുലൻസ് നഗരത്തിൽ പ്രത്യക്ഷപ്പെട്ടുകയും ചെയ്തിരുന്നു. എല്ലാവിധ ആശ്ര നീക സൗകര്യങ്ങളുമുണ്ടായിരുന്ന ഈ ആംബുലൻസ് ഏതാനും മാസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി. ആബുലൻസ് ജോണി വിൽപ്പന നടത്തി തുക പോക്കറ്റിലാക്കിയെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.
കഴിഞ്ഞ ദിവസം മുളവൂർ ചിറപ്പടിയിലെ ഉതുപ്പാൻസ് ഓയിൽ മില്ലിൽ എത്തി ഇയാൾ നിർബന്ധപൂർവ്വം പിരിവ് ചോദിച്ച് നിൽക്കെ സംശയം തോന്നിയ മില്ലുട പിരിവ് നൽകാൻ മടിച്ചു നിൽക്കെ അവിടെയെത്തിയ ഡിവൈഎഫ്ഐ നേതാവ് ഇണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ തടഞ്ഞു നിർത്തി മൂവാറ്റുപുഴ പൊലിസിൽ ഏല്പിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ ഇയാൾ പൗരസമിതി സെക്രട്ടറിയേയും കൂട്ടി വരാമെന്നും പറഞ്ഞാണ് രക്ഷപെട്ടത്. കഴിഞ്ഞവർഷം ആംബുലൻസ് ഫണ്ടിലേക്ക് എന്ന പേരിലും പല സ്ഥലങ്ങളിൽനിന്നും ഇയാൾ പണപ്പിരിവ് നടത്തിയതായും പരാതി ഉയരുന്നുണ്ട്. കോതമംഗലത്തെ പ്രമുഖ ജൂവലറിയിൽ നിന്നും നിർദ്ധനയായ പെൺകുട്ടിയുടെ വിവാഹത്തിനെന്ന പേരിൽ ഇയാൾ സ്വർണം വാങ്ങിയതായും ആരോപണമുയർന്നിട്ടുണ്ട്.
നേരത്തെ നാട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവറായി അറിയപ്പെട്ടിരുന്ന ഇയാൾ ഇടക്കാലത്ത് ടെമ്പോ ഓടിടിച്ചിരുന്നതായും അടുപ്പക്കാർ വെളിപ്പെടുത്തി. കുറച്ച് മാസങ്ങൾ വിദേശത്ത് ജോലിയുമായി കഴിഞ്ഞ ജോണി നാട്ടിലെത്തി ഏറെ താമസിയാതെ കോതമംഗലത്ത് ഓഫിസ് തുടങ്ങുകയും പൗരസമിതിയുടെ പേരിൽ പ്രവർത്തനത്തിനിറങ്ങുകയായിരുന്നെന്നുമാണ് ലഭ്യമായ വിവരം. 16 ലക്ഷത്തോളം വിലയുള്ള കാറിലെത്തിയാണ് ഇയാൾ ഇപ്പോൾ പിരിവ് നടത്തിയിരുന്നതെന്നാണ് അറിയുന്നത്.