മസ്‌കത്ത്: ജോലിക്കിടെ ഷോക്കേറ്റ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൂമ്പാറ മൈലാടിഹൗസിൽ മാത്യൂസിന്റെയും മേരിയുടെയും മകൻ ജോൺസ് മാത്യു ആണ് മരിച്ചത്. പരേതന് 35 വയസായിരുന്നു പ്രായം.

എട്ടു വർഷമായി മസ്‌കത്തിൽ സൈൻ ബോർഡുകൾ നിർമ്മിച്ച് നൽകുന്ന അൽ ദാഫി ട്രേഡിങ്ങിൽ ഇലക്ട്രീഷ്യനായി ജോലിചെയ്തുവരുകയായിരുന്നു. ജോലി ആവശ്യാർഥമാണ് സലാലയിൽ പോയത്. ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ ജോൺസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അവിവാഹിതനായ ജോൺസ് ഡിസംബറിൽ നാട്ടിൽ പോകാനിരിക്കുകയായിരുന്നു.