- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ വാക്സിന് അംഗീകാരത്തിന് അപേക്ഷ; ജോൺസൺ ആൻഡ് ജോൺസൺ പിന്മാറി; കമ്പനിയുടെ നീക്കം നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിനിടെ
ന്യൂഡൽഹി: ഇന്ത്യയിൽ തങ്ങളുടെ കോവിഡ് വാക്സിന് വേഗത്തിൽ അനുമതി ലഭിക്കുന്നതിന് പ്രമുഖ അമേരിക്കൻ മരുന്ന് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ നൽകിയ അപേക്ഷ പിൻവലിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ ശ്രമം നടത്തുന്നതിനിടെയാണ് കമ്പനിയുടെ പിന്മാറ്റം. കമ്പനി അപേക്ഷ പിൻവലിക്കാനുള്ള കാരണം വ്യക്തമല്ല.
ഇന്ത്യയിൽ ജാൻസെൻ വാക്സിന്റെ പരീക്ഷണത്തിന് അനുമതി തേടിയതായി ജോൺസൺ ആൻഡ് ജോൺസൺ ഏപ്രിലിലാണ് അറിയിച്ചത്.ഈസമയത്താണ് രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് അമേരിക്കയിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ പരീക്ഷണം താത്കാലികമായി നിർത്തിവെച്ചത്.
നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മരുന്ന് കമ്പനികളായ ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നി കമ്പനികളുമായി ചർച്ച തുടരുകയാണ് എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. അതിനിടെയാണ് ജോൺസൺ ആൻഡ് ജോൺസണിന്റെ പിന്മാറ്റം. ഇതുവരെ അമേരിക്കയിൽ സമ്പൂർണ അനുമതിക്ക് യുഎസ്എഫ്ഡിഎയെ ജോൺസൺ ആൻഡ് ജോൺസൺ സമീപിച്ചിട്ടില്ല. ഫൈസർ, മോഡേണ എന്നി കമ്പനികളുടെ വാക്സിന് ഇതിനോടകം തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ