- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രക്തം കട്ടപിടിക്കൽ; ജോൺസൺ & ജോൺസൺ കോവിഡ്വാക്സിൻ ഉപയോഗിക്കുന്നത് അമേരിക്ക നിർത്തുന്നു
വാഷിങ്ടൺ: രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ജോൺസൺ & ജോൺസന്റെ കോവിഡ് വാക്‌സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ അമേരിക്ക. ജോൺസൺ & ജോൺസന്റെ വാക്‌സിൻ ഉപയോഗിക്കുന്നത് നിർത്തിവയ്ക്കാൻ യുഎസ് ഡ്രഗ്‌സ് റെഗുലേറ്റർ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ നിർദേശിച്ചു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ജോൺസൺ & ജോൺസൺ വാക്‌സിൻ സ്വീകരിച്ച ആറുപേരിലാണ് അപൂർവമായ രക്തം കട്ടപിടിക്കൽ പാർശ്വഫലം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾ നടന്നുവരികയാണ്.
മറുനാടന് ഡെസ്ക്
Next Story