- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒറ്റ ഡോസ് കൊറോണ വാക്സിൻ; കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി തേടി ജോൺസൺ ആൻഡ് ജോൺസൺ
ന്യുഡൽഹി: കൊറോണ ഒറ്റ ഡോസ് വാക്സിൻ 12 മുതൽ 17 വയസ് വരെയുള്ള പ്രായക്കാരിൽ പരീക്ഷിക്കാൻ അനുമതി തേടി ജോൺസൺ ആൻഡ് ജോൺസൺ. 18വയസ്സിന് മുകളിലുള്ളവരിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെയാണ് വാക്സിൻ കുട്ടികളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് കുട്ടികളിലെ പരീക്ഷണത്തിന് അനുവാദം തേടിയിരിക്കുന്നത്.
കൊറോണ ബാധിതരിൽ 85 ശതമാനം ഫലപ്രാപ്തി തെളിയിച്ച ഈ വാക്സിൻ രാജ്യത്ത് നേരത്തെ അനുമതി ലഭിച്ചതാണ്. ഈ മാസമാണ് ജോൺസൺ ആൻഡ് ജോൺസൺ സിംഗിൾ ഡോസ് കൊറോണ വാക്സിൻ ഉപയോഗ അനുമതി നൽകിയത്. കോവിഷീൽഡ്, കൊവാക്സിൻ, സ്പുട്നിക്, മോഡേണ എന്നിവയാണ് രാജ്യത്ത് മുതിർന്നവരിൽ അനുമതി ലഭിച്ച മറ്റു വാക്സിനുകൾ.
ന്യൂസ് ഡെസ്ക്
Next Story