ന്യൂഡൽഹി: തങ്ങളുടെ ഒറ്റ ഡോസ് കോവിഡ് വാക്‌സീന് ഇന്ത്യയിൽ അടിയന്തര അനുമതി തേടിയതായി ജോൺസൺ ആൻഡ് ജോൺസൺ കമ്പനി. വ്യാഴാഴ്ചയാണ് അനുമതി തേടിയുള്ള അപേക്ഷ കേന്ദ്ര സർക്കാരിനു നൽകിയതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബയോളജിക്കൽ ഇ ലിമിറ്റഡുമായി ചേർന്നാണ് ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യയിൽ വാക്‌സീൻ പുറത്തിറക്കുന്നത്.

മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായതായും 85% ഫലപ്രാപ്തി കാണിച്ചതായും പ്രസ്താവനയിൽ പറയുന്നു. വാക്‌സീൻ എടുത്ത് 28 ദിവസത്തിനുശേഷമായിരിക്കും ഫലപ്രാപ്തി ഉണ്ടാകുക.