വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച സിംഗിൾ ഡോസ് കോവിഡ് വാക്‌സിന് 66 ശതമാനം ഫലപ്രാപ്തിയെന്ന് കമ്പനി. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ 66 ശതമാനം ഫലപ്രാപ്തി കാണിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്ന് രാജ്യങ്ങളിലായി 44,000 ത്തോളം സന്നദ്ധപ്രവർത്തകരിലാണ് വാക്‌സിൻ പരീക്ഷണം നടത്തിയത്.

വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും വ്യത്യസ്ത കൊറോണ വൈറസ് വകഭേദങ്ങൾ ബാധിച്ചവരുൾപ്പെടെയുള്ളവരിൽ വാക്‌സിൻ 66 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനി പ്രസ്താവനയിൽ അവകാശപ്പെടുന്നത്. അമേരിക്കയിൽ 72 ശതമാനവും ലാറ്റിനമേരിക്കയിൽ 66 ശതമാനവും ദക്ഷിണാഫ്രിക്കയിൽ 57 ശതമാനവും വാക്‌സിൻ ഫലപ്രദമാണെന്നാണ് കമ്പനി പറയുന്നത്.

ഭൂമിശാസ്ത്രപരമായ ചില വ്യതിയാനങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയിൽ വാക്‌സിൻ 72 ശതമാനവും ലാറ്റിനമേരിക്കയിൽ 66 ശതമാനവും ദക്ഷിണാഫ്രിക്കയിൽ 57 ശതമാനവും ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു. യുഎസിലും മറ്റ് ഏഴ് രാജ്യങ്ങളിലും സിംഗിൾ-ഷോട്ട് വാക്സിൻ കഠിനമായ അസുഖം തടയുന്നതിൽ മൊത്തത്തിൽ 66% ഫലപ്രദമാണെന്നും ഏറ്റവും ഗുരുതരമായ ലക്ഷണങ്ങളിൽ നിന്ന് 85% കൂടുതൽ പ്രതിരോധമുണ്ടെന്നും ജെ & ജെ വെള്ളിയാഴ്ച പറഞ്ഞു. 

അമേരിക്കയിൽ നിലവിൽ ഉപയോഗാനുമതി ലഭിച്ചിരിക്കുന്നത് ഫൈസർ, മൊഡോണ വാക്‌സിനുകൾക്കാണ്. എന്നാൽ ഇവയെക്കാൾ ഫലപ്രാപ്തി കുറവാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന്. അതേസമയം വാക്‌സിൻ ഒരു തവണ മാത്രം സ്വീകരിച്ചാൽ മാത്രം മതിയെന്നതാണ് വാക്‌സിനെ വ്യത്യസ്തനാക്കുന്നത്. ഈ വാക്‌സിന് അരേിക്കയിൽ ഉപയോഗത്തിന് അനുമതി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഫ്രിഡ്‌ജിലെ അന്തരീക്ഷത്തിൽ സൂക്ഷിക്കാൻ കഴിയുന്നതാണ് ഈ വാക്‌സിൻ. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന വാക്‌സിൻ ആണ് ജോൺസൺ ആൻഡ് ജോൺസന്റെത്. മറ്റ് വാക്‌സിനുകൾ മൂന്ന് നാല് ആഴ്‌ചകൾക്കകം വീണ്ടും പരീക്ഷണത്തിനായി കുത്തിവയ്‌ക്കേണ്ടതുണ്ട്. ഈ വാക്‌സിൻ ഫലപ്രദവും സുരക്ഷിതവുമാണെങ്കിൽ രോഗനിയന്ത്രണത്തിൽ ലോകമാകെ ഉപകാരപ്പെടുമെന്ന് വിദഗ്ദ്ധർ പറയുന്നു.