- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിനേഷൻ സ്വീകരിച്ച ആറ് പേരിൽ രക്തം കട്ടപിടിക്കൽ കണ്ടെത്തി; ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സിന് യുഎസിൽ താല്കാലിക വിലക്ക്
വാഷിങ്ടൺ: വാക്സിനേഷൻ സ്വീകരിച്ചവരിൽ ആറ് പേർക്ക് അപൂർവവും ഗുരുതരവുമായ രക്തം കട്ടപിടിക്കൽ കണ്ടെത്തിയതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് പ്രതിരോധ വാക്സിൻ ഉപയോഗത്തിന് താല്കാലിക വിലക്കേർപ്പെടുത്തി യുഎസ്. വാക്സിനെടുത്ത 68 ലക്ഷം പേരിൽ ആറ് പേർക്കാണ് രക്തം കട്ടപിടിക്കൽ കണ്ടെത്തിയത്.
വളരെ അപൂർവമായാണ് ഇത്തരം പ്രതികൂല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും മുൻകരുതൽ എന്ന നിലയ്ക്കാണ് വാക്സിൻ ഉപയോഗത്തിന് ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
'ഇന്ന് എഫ്ഡിഎയും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനും ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ സംബന്ധിച്ച് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. അതിനാൽ ഈ വാക്സിന്റെ ഉപയോഗം താൽകാലികമായി നിർത്തിവെക്കാൻ ഞങ്ങൾ നിർദ്ദേശിക്കുകയാണ്.'ഫുഡ് ആൻഡ് അഡ്മിനിസട്രേഷൻ ട്വീറ്റ് ചെയ്തു
വാക്സിൻ സ്വീകരിച്ച ശേഷമുണ്ടാകുന്ന രക്തം കട്ടപിടിക്കലിന് നൽകുന്ന ചികിത്സ സാധാരണ ചികിത്സയിൽ നിന്ന് വ്യത്യസ്തമാണെന്ന് എഫ്ഡിഎ പറയുന്നു. രാജ്യത്തെ വൈദ്യ ഗവേഷണ സംഘടനയായ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഈ കേസുകൾ പഠിച്ച് വിലയിരുത്തൽ നടത്തുമെന്നും എഫ്.ഡി.എ. അറിയിച്ചു. ഈ നടപടികൾ പൂർത്തിയാകുന്നത് വരെയാണ് വാക്സിൻ ഉപയോഗത്തിന് താല്കാലികമായി വിലക്ക് നിർദ്ദേശിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്