- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരം തളർന്ന ഹൃദ്രോഗിയായ ഭർത്താവ്; സംസാരശേഷിയും ചലനശേഷിയുമില്ലാത്ത ഭാര്യ; സഹായിക്കാനെത്തിയ അമ്മയും തുടയെല്ലു പൊട്ടി ചികിത്സയിൽ: കരുണയുള്ളവർ കാണുമോ ഈ കുടുംബത്തിന്റെ ദുരവസ്ഥ
ആലപ്പുഴ: ജോണിയുടെ കഥ അറിയുന്നവർക്കെല്ലാം മനസിൽ ഒരു നീറ്റലാണ്. കഥയല്ല. ഒരു കുടുംബത്തിന്റെ തീരാവേദനയാണിത്. കുടുംബത്തെ തങ്ങേണ്ട കരങ്ങൾ തളരുമ്പോൾ കരുണയുള്ള കരങ്ങൾ താങ്ങുമെന്ന പ്രതീക്ഷയിലാണ് ജോണി. ചേർത്തല വാരനാടിനു സമീപം കോക്കമംഗലം സ്വദേശി ജോണിയുടെയും കുടുംബത്തിന്റെയും അവസ്ഥ തീർത്തും പരിതാപകരമാണ്. ഹൃദ്രോഗിയും ശരീരം ഭാഗികമായി തളർ
ആലപ്പുഴ: ജോണിയുടെ കഥ അറിയുന്നവർക്കെല്ലാം മനസിൽ ഒരു നീറ്റലാണ്. കഥയല്ല. ഒരു കുടുംബത്തിന്റെ തീരാവേദനയാണിത്. കുടുംബത്തെ തങ്ങേണ്ട കരങ്ങൾ തളരുമ്പോൾ കരുണയുള്ള കരങ്ങൾ താങ്ങുമെന്ന പ്രതീക്ഷയിലാണ് ജോണി.
ചേർത്തല വാരനാടിനു സമീപം കോക്കമംഗലം സ്വദേശി ജോണിയുടെയും കുടുംബത്തിന്റെയും അവസ്ഥ തീർത്തും പരിതാപകരമാണ്. ഹൃദ്രോഗിയും ശരീരം ഭാഗികമായി തളർന്നു പോയ വ്യക്തിയാണു ജോണി. സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെട്ട് ഒരേ കിടപ്പിൽ കഴിയുന്ന ഭാര്യ, തുടയെല്ല് പൊട്ടി കിടപ്പിൽ കഴിയുന്ന ഇവരുടെ അമ്മ. ഇതാണ് ജോണിയുടെ കുടുംബം.
ജോണിയും ഭാര്യ ബീനയും ഹൃദ്രോഗികളാണ്. ഇവരെ സഹായിക്കാനാണ് ബീനയുടെ അമ്മ ഇവരുടെ വീട്ടിൽ താമസമാക്കിയത്. എന്നാൽ വൈകാതെ ഈ അമ്മയും വീണ് തുടയെല്ലു പൊട്ടി കിടപ്പിലായി. അതോടെ അമ്മയെ ശുശ്രൂഷിക്കേണ്ട ചുമതലയും ജോണിയുടെ കരങ്ങളിലാണ്. ലോട്ടറി വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനവും ചില സന്മനസ്സുകളുടെ സഹായവുമാണ് ഇവരെ പിടിച്ചുനിർത്തുന്നത്. ഭാര്യയോ ഭർത്താവോ ചിലപ്പോൾ രണ്ടു പേരുമോ ആശുപത്രിയിലുമായാൽ ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുള്ളവരെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.
ആഘോഷങ്ങൾ ഇവർക്ക് എന്നും അന്യമാണ്. തുടരെ തുടരെയുണ്ടാകുന്ന ആശുപത്രിവാസം ഇവരെ ആഘോഷങ്ങൾ എന്താണെന്നു പോലും ചിന്തിക്കാൻ ഭയപ്പെടുത്തുന്നു. മരുന്നിനും ഭക്ഷണത്തിനും മുട്ടില്ലാതെ വക കണ്ടെത്താൻ കഴിയണമേ എന്നാണ് അവരുടെ പ്രാർത്ഥന. രോഗത്തിന്റെ വേദന ശരീരത്തെയും മനസ്സിനെയും ഒരുപോലെ കീറിമുറിക്കുമ്പോഴും എല്ലാവരോടും പുഞ്ചിരിയോടെ സംസാരിക്കാൻ മാത്രമേ ജോണിക്കു കഴിയൂ.
ഏഴ് വർഷങ്ങൾക്ക് മുൻപാണ് ജോണിയുടെ ഇടതു വശം പൂർണ്ണമായും തളർന്നു പോയത്. എട്ടു മാസം ഒരേ കിടപ്പിൽ കിടന്നു. പലയിടങ്ങളിലായി നടന്ന ചികിത്സകളെ തുടർന്ന് ഭാഗീകമായി ചലന ശേഷി തിരിച്ച് കിട്ടി ജീവിതത്തിലേക്ക് മടങ്ങി വരവേ ഉണ്ടായ അസ്വസ്ഥകളെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയ വാൽവിന് തകരാർ കണ്ടെത്തുകയും ആദ്യം കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രണ്ടര ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ നിർധന കുടുംബം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇവിടെ നടന്ന തുടർ പരിശോധനകളിൽ രണ്ട് ഹൃദയ വാൽവുകൾക്കും തകരാർ കണ്ടെത്തുക ആയിരുന്നു. ഒന്നിന് പൊട്ടലും മറ്റേത് ചുരുങ്ങി പോവുകയും ചെയ്തു. പൊട്ടിയ വാൽവ് ശസ്ത്രക്രിയയിലൂടെ നേരെ ആക്കിയാണ് ഇപ്പോൾ ജീവിതം മുന്നോട്ട് നീക്കുന്നത്. എങ്കിലും ഇടയ്ക്കിടെ എത്തുന്ന ശ്വാസം മുട്ടൽ, ശക്തമായ ചുമ, തുടങ്ങിയവ ജോണിയെ വല്ലാതെ വലയ്ക്കുന്നു. ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ മുടങ്ങാതെ കഴിച്ചും മാസം തോറുമുള്ള ചെക്കപ്പ് നടത്തിയുമാണ് ജോണി ജീവിതം തള്ളി നീക്കുന്നത്.
ജോണിയുടെ ഭാര്യ ബീനയുടെ സ്ഥിതിയും മറിച്ചല്ല. ഇതിനോടകം മൂന്ന് തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് ബീന വിധേയ ആയി കഴിഞ്ഞു. വിവാഹ ശേഷം ബീന ഗർഭിണിയായപ്പോൾ ഇവരുടെ ജീവിതത്തിൽ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്നാൽ ഇതിനും അല്പായുസ്സായിരുന്നു വിധി കരുതി വച്ചിരുന്നത്. ഏഴു മാസം ഗർഭിണി ആയപ്പോൾ ഉണ്ടായ ശ്വാസ തടസം അടക്കമുള്ള അസ്വസ്ഥകളെ തുടർന്ന് ഇവരുടെ കുഞ്ഞ് മരണമടയുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ബീനയുടെയും ഹൃദയ വാൽവ് പൂർണ്ണമായും ചുരുങ്ങിപ്പോയതായി കണ്ടെത്തുക ആയിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നടന്ന ഓപ്പറേഷനെ തുടർന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തിയെങ്കിലും ഇടയ്ക്കിടെ ഉണ്ടാവുന്ന ശ്വാസ തടസം അടക്കമുള്ള അസ്വസ്ഥതകളെ തുടർന്ന് വീട്ട് ജോലികൾ പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ എത്തി.
ഇതിനിടയിലാണ് ഏതാനും മാസങ്ങൾക്ക് മുൻപ് ബീനയ്ക്ക് ശക്തമായ കാലുവേദന ഉണ്ടായത്. ആദ്യം ചേർത്തല ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇതേ സമയം ഉണ്ടായ സ്‌ട്രോക്കിൽ ബീനയുടെ വലതു വശം തളർന്നു പോവുകയും സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്തു. എന്തിനും പരസഹായം വേണ്ടി വരുന്ന അവസ്ഥ. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സകളെ തുടർന്ന് അല്പം ആശ്വാസം കിട്ടിയപ്പോളാണ് ഈ കുടുംബം വീട്ടിൽ തിരിച്ചെത്തിയത്. ബീനയ്ക്കും മരുന്നുകൾ തുടർച്ചയായി കഴിക്കുകയും മാസം ചെക്ക് അപ്പ് നടത്തുകയും വേണം. അതിനിടെ അടിക്കടിയുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾക്കും ചികിത്സ തേടണം.
ആകെയുള്ള പത്ത് സെന്റ് സ്ഥലം പണയപ്പെടുത്തിയും കുടുംബ ശ്രീയിൽ നിന്നും ലോൺ എടുത്തുമാണ് ഈ കുടുംബം ചികിത്സ നടത്തിയത്. ഇപ്പോൾ കട ബാധ്യത തീർക്കാൻ വഴിയില്ലാതെ നരക യാതന അനുഭവിക്കുകയാണ് ഈ കുടുംബം. മാസം നല്ലൊരു തുക മരുന്നിനായി തന്നെ വേണം. ആർക്കും ജോലി ചെയ്യുവാൻ പറ്റാത്ത അവസ്ഥ.
ഈ സാഹചര്യത്തിലാണ് ജോണി തന്റെ മുന്നിൽ വായനക്കാർ കരുണയുടെ വാതിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ജോണിയെ സഹായിക്കാൻ സന്മനസ്സുള്ളവർക്ക് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് കഴിവുള്ള സഹായം അയക്കാം. സഹായം ജോണി ആന്റണിയുടെ ഫെഡറൽ ബാങ്ക് ചേർത്തല ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് അയക്കാം.
അക്കൗണ്ട് നമ്പർ: 10950100176274. (ജോണി ആന്റണി)
IFS CODE: FDRL0001095
ജോണിയുടെ മൊബൈൽ നമ്പർ: 09846928510