- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഏത് മുഖ്യമന്ത്രിയാണെങ്കിലും അറിഞ്ഞില്ല, കേട്ടില്ല എന്നൊക്കെ നടിക്കേണ്ടിവരും; പക്ഷേ പിണറായി അഭിനയത്തിലും നിഷ്കളങ്കതയിലും ഞെട്ടിച്ചുകളഞ്ഞു; ഉമ്മൻ മാന്ത്രികനാണെങ്കിൽ പിണറായി മഹാമാന്ത്രികൻ തന്നെ
പപ്പാത്തിച്ചോലയിലെ കൈയേറ്റക്കുരിശു പറിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവും മൗനാനാവാദവുമില്ലാതെയാണെന്ന് വിശ്വസിക്കാൻ ഒരു അംഗീകൃത മന്ദബുദ്ധിക്കുപോലും സാധിക്കില്ല. പക്ഷേ, ഏത് മുഖ്യമന്ത്രിയാണെങ്കിലും കുറച്ചൊക്കെ അറിഞ്ഞില്ലാരുന്നു കേട്ടില്ലാരുന്നു എന്നൊക്കെ നടിക്കേണ്ടിവരും. എന്നാൽ, ഇവിടെ, ശരിക്കു പിണറായിയോട് ആരാധന തോന്നാൽ കാരണം അദ്ദേഹത്തിന്റെ അഭിനയത്തിലെ ആ നിഷ്‌കളങ്കതയും സ്വാഭാവികതയുമാണ്. പിണറായിയെ കാണാതെ പഠിച്ച് വച്ചിരിക്കുന്നവർക്ക് പോലും ഒരു സംശയം തോന്നിപ്പോകും. കുരിശ് വിശ്വാസികൾക്ക് വേണ്ടി, സർവ്വാഗം വൃണപ്പെട്ടതുപോലുള്ള അദ്ദേഹത്തിന്റെ ആ പ്രകടനം, സ്വരത്തിലെ ആത്മാർത്ഥത, പദാവലിയിലെ നസ്രാണിടച്ച്, ഇതൊക്കെ മാത്രമാണ് പിണറായിയെ വ്യത്യസ്തനാക്കുന്നത് എന്നാരും കരുതേണ്ട. ഈ പ്രകടനത്തിനുമുമ്പ് അദ്ദേഹം നടത്തിയിരിക്കാവുന്ന വൃത്ത ഹോവർക്കാണ് പ്രധാനം. ഇനിപ്പറയാൻ പോകുന്നത് എന്റെ ഉത്തമ വിശ്വാസത്തിലുള്ള കാര്യമാണ്. തെളിവുചോദിക്കരുത്. വക്കീൽ നോട്ടീസു വന്നാൽ തള്ളിപ്പറയുകയും ചെയ്യും. എങ്കിലും, വിശ്വാസമാണല്ലോ എ
പപ്പാത്തിച്ചോലയിലെ കൈയേറ്റക്കുരിശു പറിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവും മൗനാനാവാദവുമില്ലാതെയാണെന്ന് വിശ്വസിക്കാൻ ഒരു അംഗീകൃത മന്ദബുദ്ധിക്കുപോലും സാധിക്കില്ല. പക്ഷേ, ഏത് മുഖ്യമന്ത്രിയാണെങ്കിലും കുറച്ചൊക്കെ അറിഞ്ഞില്ലാരുന്നു കേട്ടില്ലാരുന്നു എന്നൊക്കെ നടിക്കേണ്ടിവരും. എന്നാൽ, ഇവിടെ, ശരിക്കു പിണറായിയോട് ആരാധന തോന്നാൽ കാരണം അദ്ദേഹത്തിന്റെ അഭിനയത്തിലെ ആ നിഷ്‌കളങ്കതയും സ്വാഭാവികതയുമാണ്. പിണറായിയെ കാണാതെ പഠിച്ച് വച്ചിരിക്കുന്നവർക്ക് പോലും ഒരു സംശയം തോന്നിപ്പോകും.
കുരിശ് വിശ്വാസികൾക്ക് വേണ്ടി, സർവ്വാഗം വൃണപ്പെട്ടതുപോലുള്ള അദ്ദേഹത്തിന്റെ ആ പ്രകടനം, സ്വരത്തിലെ ആത്മാർത്ഥത, പദാവലിയിലെ നസ്രാണിടച്ച്, ഇതൊക്കെ മാത്രമാണ് പിണറായിയെ വ്യത്യസ്തനാക്കുന്നത് എന്നാരും കരുതേണ്ട. ഈ പ്രകടനത്തിനുമുമ്പ് അദ്ദേഹം നടത്തിയിരിക്കാവുന്ന വൃത്ത ഹോവർക്കാണ് പ്രധാനം.
ഇനിപ്പറയാൻ പോകുന്നത് എന്റെ ഉത്തമ വിശ്വാസത്തിലുള്ള കാര്യമാണ്. തെളിവുചോദിക്കരുത്. വക്കീൽ നോട്ടീസു വന്നാൽ തള്ളിപ്പറയുകയും ചെയ്യും. എങ്കിലും, വിശ്വാസമാണല്ലോ എല്ലാം. ഒന്നാമത്, സീറോ മലബാർ സഭയ്ക്ക് ചപ്പാത്തിച്ചോലയിലെ സംരംഭത്തിൽ കാര്യമായ മുതൽ മുടക്കോ, മേൽക്കൈയോ ഇല്ല. അതുകൊണ്ട് അപകടകാരികളായ സീറോ മലബാർ വിഭാഗത്തിന്റെ വീകാരങ്ങൾ വൃണപ്പെടുകയില്ല എന്നു കൃത്യമായി ഉറപ്പുവരുത്തിയതിന് ശേഷമാണ് കുരിശുപറിച്ചുകൊള്ളാൻ മൗനാനുവാദം കൊടുത്തത്. രണ്ടാമത്, രണ്ടായിരത്തിലധികം ഏക്കര് ഭൂമി ചുമ്മാതങ്ങനെ സ്പിരിറ്റ് ഇൻ ജീസസുകാർ കൈയേറിയതല്ല. ടൂറിസസാധ്യതകളെല്ലാം കണക്കിലെടുത്ത് ഭീമമായവില കൈപ്പറ്റിയിട്ട്, പങ്കാളിത്ത ഉടമ്പടികളും വച്ചുള്ള വലിയൊരു വില്പനയുടെ അടിസ്ഥാനത്തിലാണ് അവിടെ കുരിശ് സ്ഥാപിച്ചത്. വിറ്റുകാശുവാങ്ങിയവരെ തിരിച്ചറിയാൻ നമുക്ക് ഒരു പ്രയാസവുമില്ല. കുരിശുപറിക്കൽ വിലയ തെമ്മാടിത്തരമായിപ്പോയി എന്നു പറയുന്ന ആളുകളാണ് കാശുമേടിച്ചത്. അതിന്റെ സിംഹഭാഗവും ഉന്നതങ്ങളിലെത്തിയിട്ടുണ്ടാകുമല്ലോ.
മൂന്ന്, കാശുംമേടിച്ച് ഉറപ്പും കൊടുത്ത ശേഷം കുടിയിറക്കിയതിനുള്ള പ്രായശ്ചിത്തമോ, നഷ്ടപരിഹാരമോ ആയിട്ടാണ് പിണറായിയുടെ ഈ പ്രകടനമൊക്കം, താനറിഞ്ഞില്ല, അറിഞ്ഞാൽ സമ്മതിക്കുമായിരുന്നോ, ഇതു ചെയ്തവർക്കിട്ടുവച്ചിട്ടുണ്ട്, നാളെ നേരം വെളുക്കട്ടെ, എന്നൊക്കെ പറയുനന്നത്. സീറോ മലബാര#് സഭയുടെ പ്രതിനിധിയായ ഫാ. ജിമ്മി പൂച്ചക്കാട്ടിന്റെ ഉടനടിയുള്ള ഉറച്ച നിലപാടും, ഏത് ചാനലിലും ചെന്നിരുന്നുള്ള സാക്ഷ്യം പറച്ചിലും ഒന്നും യാദൃച്ഛികമായി സംഭവിച്ച കാര്യമല്ല. നാടകം നാടകം മാത്രാമാണെന്നും കാണികളായ വിശ്വാസികൾ വികാരം കൊള്ളേണ്ടത് എന്നുമുള്ള ഏഎപ്പിക്തിയേറ്റർ സങ്കല്പമാണ് ഗവൺമെന്റും അതായത് മുഖ്യമന്ത്രി പിണറായിയും സീറോ മലബാർ സഭാ മേധാവികളും ചേർന്ന് ഈ കളിക്കുന്നത്.
ഒരു ചാനൽ ചർച്ചയ്ക്കിടയിൽ ഫാ ജിമ്മി കുറെ സത്യാവസ്ഥകൾ വെളിപ്പെടുത്തിയല്ലോ. സ്പിരിറ്റ് ഇൻ ജീസസ് വിഭാഗം തങ്ങളിൽ നിന്ന് തെറ്റിപ്പിരിഞ്ഞവരാണെന്നും വഴിതെറ്റിക്കുന്നവരും ശപിക്കപ്പെട്ടവരുമാണെന്നുമുള്ള യാഥാർത്ഥ്യം. ഇതിൽ നിന്നെല്ലാം ചേർത്തുവായിക്കാവുന്ന മറ്റൊരു കാര്യം, കുരിശുപറിക്കലിന് സീറോ മലബാർ സഭയിൽ നിന്ന് കനത്ത പ്രതിഫലവും ബന്ധപ്പെട്ട ആൾ കൈപ്പറ്റിയിട്ടുണ്ട് എന്നതാണ്. ആരും അത്ഭുതപ്പേടേണ്ട നികൃഷ്ടജീവി എന്നൊരക്കെ ഇടയ്ക്കു വിളിക്കുമെങ്കിലും ആ ആൾ സഭയ്ക്കു വലിയ ഉപകാരി ആണ്. പുതിയ സ്വാശ്രയ സ്ഥാപനങ്ങൾ അനുവദിച്ചൊകൊടുക്കുകയോ, നിലവിലുള്ളവയിൽ എന്തു തോന്യാസങ്ങളും നിലനിർത്തിക്കൊണ്ടുപോകുവാൻ വേണ്ടി കണ്ണടച്ചുകൊടുക്കുകയോ ചെയ്യും.
സ്പിരിറ്റ് ഇൻ ജീസസ് കാരെ പിണറായി കയ്യൊഴിഞ്ഞു എന്നു കരുതേണ്ട. പപ്പാത്തിചോലമലയയിൽ മാത്രമല്ലല്ലോ കൈയേറാൻ ഭൂമിയുള്ളത്. കേരളം മുഴുവൻ പിണറായിയുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലുമാണ്. കുരിശിന്റെയു വനഭൂമിയുടെയും രൂപത്തിൽ മാത്രമല്ലല്ലോ, ആനുകൂല്യങ്ങൾ നൽകാവുന്നത്. അവക്ര#്കകുവേണ്ട ആനുകൂല്യങ്ങൾ പിന്നീട് കിട്ടിയിരിക്കും എന്നു ഉറപ്പാണ്. കാത്തിരിക്കണം എന്നേയുള്ളു. മഹിജയോടും പിണറായി പറഞ്ഞത് കാത്തിരിക്കണമായിരുന്നു എന്നാണല്ലോ.
ഒരു വെടിക്ക് മൂന്ന് പക്ഷികളെ വീഴിക്കാൻ പിണറായിക്കുള്ള കഴിവാണ്. ഇപ്പോൾ നാം കണ്ടതിനു പുറമെ പീരുമേട് സബ്കളക്ടര്ക്കും സിപിഐക്കാരനായ മന്ത്രിക്കും ഒക്കെ കൂട്ടപ്പണി കൊടുക്കാനും ഇതോടെ വേണമെങ്കിൽ സാധിക്കും. സർവ്വോപരി, മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ തന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമുള്ള പ്രഹസനമായിരുന്നു. അതിൽ അമിതമായ ആത്മാർത്ഥത ആരും കാട്ടേണ്ടതില്ല എന്നതിനാൽ അതു തണുപ്പിക്കാനോ, നിർത്തിവക്കാനോ പിണറായിക്ക് അവസരം കിട്ടിയിരുന്നു.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒന്നും അത്ര നിഷിദ്ധമായ കാര്യമല്ല. ഗുരുവായ ഇ എം എസ്ിന്റെ കാലത്തുതന്നെ ഉള്ളകാര്യമാണ്. അടവുനയം, അടവുതന്ത്രം, എന്നൊക്കെയുള്ള പേരുകൾ ഇപ്പോൾ ഉപയോഗിക്കുന്നില്ല എന്നേയുള്ളു.
ഇ എമ്മിന്റെ കാലത്ത് കെഎസ്ആർടിസി തൊഴിലാളി യൂണിയൻ കൈയടക്കുന്നതിന്റെ ഭാഗമായി നടത്തിയ സമരങ്ങളിൽ സ്വന്തം ബന്ധുക്കൾക്ക് അടവുനയം സ്വീകരിച്ചിരുന്നു. ഇലക്ട്രിസിറ്റി ബോർഡിൽ ഇതേ ആവശ്യങ്ങള്ക്കായി തൊഴിലാളികളെക്കൊണ്ട് കെവി െൈലെൻ ടവറുകൾ ഡയനാമിറ്റുവച്ച് തകർത്തുകളഞ്ഞിട്ടുണഅട്.
ഇഎംഎസിൽ നിന്നും പഠിച്ചിട്ടുള്ള പാഠങ്ങളിൽ ഉപരിപഠനം ഉമ്മൻ ചാണ്ടിയിൽ നിന്നാണ് പിണറായി പൂർത്തിയാക്കിയത് എന്നു തോന്നുന്നു. രാഷ്ട്രീയ മാന്ത്രികനായ ഉമ്മനു പോലും പിണറായിയെ പ്രതി ഇപ്പോൾ അസുയ തോന്നുന്നുണാടാകും. കഴിഞ്ഞ ഭരണകാലത്തെ കുറ്റാരോപിതനായ യുഡിഎപ് മന്ത്രിമാർക്കെതിരെ അഴിമതിക്കേസു ചാർജ് ചെയ്തു എല്ലാത്തിനേയും ജയിലിലടയ്ക്കാനായിരുന്നല്ലോ വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചത്.
അവർക്കാർക്കും ഒരു പോറൽ പോലും ഏല്പിക്കാതെയും ജനരോഷം തനിക്കെതിരെ ഉണ്ടാകാത്ത വിധത്തിലും ഇതാ ജേക്കബ് തോമസിന് ദയാവധം നൽകി തിരിച്ചുവിട്ടിരിക്കുന്നു. അഴിമതി വിരുദ്ധൻ എന്ന പിണറായിയുടെ ഇമേജിന് മേൽ കേരളജനത ഒരു കളങ്കവും കാണുന്നുമില്ല.
ഉമ്മൻ മാന്ത്രികനാണെങ്കിൽ പിണറായി മഹാ മാന്ത്രികനാണ്! ആളുകൾ എങ്ങനെ അദ്ദേഹത്തിന്റെ ഫാനാകാതിരിക്കും?
സിപിഎമ്മിന്റെയും എൽഡിഎഫ് ഗവൺമെന്റിന്റെയും ഭാവി ഭാഗധേയങ്ങളും വിധിയും ഇപ്പോൾ പിണറായി എന്ന വ്യക്തിയുടെ മുഖ്യമന്ത്രിയുടെയല്ല ഇഷ്ടാനിഷ്ടങ്ങൾക്ക് വിട്ടു കൊടുക്കപ്പെട്ടിരിക്കുകയാണ്. ഇതിൽ ആത്മാർത്ഥമായ അതൃപ്തിയുള്ളവർ രണ്ടു വ്യക്തികൾ മാത്രമാണെന്നു തോന്നുന്നു. വിഎസും സീതാറാം യച്ചൂരിയും സിപിഐയിൽ നിന്നൊരു കാനം രാജേന്ദ്രനും. ഇവർ കൂടി പിണണായിയുടെ ഫാൻസായി മാറിയിരുന്നെങ്കിൽ അദ്ദേഹത്തിന് എന്തൊരു ആശ്വാസമാകുമായിരുന്നു. ഒളിവും മറവുമില്ലാതെ ഭരിക്കാമായിരുന്നു. നുണ പറഞ്ഞ് ആത്മാവിനു ദോഷം വരുത്താതിരിക്കാമായിരുന്നു.