- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാൻ റഹ്മാൻ ഈണം നല്കിയ ഗാനം ആലപിച്ച് ബിജിപാലിന്റെയും ദീപക് ദേവിന്റെയും മക്കൾ സംഗീത രംഗത്തേക്ക്; കുഞ്ചാക്കോ ബോബൻ ചിത്രം ജോണി ജോണി യെസ് അപ്പായിലെ അരികെ ആരോ' ഗാനം ട്രന്റിങിൽ ലിസ്റ്റിൽ
കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായെത്തിയ ചിത്രം ജോണി ജോണി യെസ് അപ്പായിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അരികെ ആരോ എന്നു തുടങ്ങുന്ന ഗാനമിപ്പോൾ യുട്യൂബ് ട്രെന്റിങിൽ ലിസ്റ്റിൽ ഇടംനേടി വൈറലാവുകയാണ്. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതാകട്ടെ സംഗീത ലോകത്തെ പ്രഗത്ഭരായവരുടെ മക്കളും. സംഗീത സംവിധായകരായ ബിജിബാലിന്റെ മകൻ ദേവദത്ത് ബിജിബാലും ദീപക് ദേവിന്റെ മകൾ ദേവിക ദീപക് ദേവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ലക്ഷം പേർ കണ്ട ഗാനം യൂട്യൂബ് ട്രെൻഡിംഗിൽ ഇടം പിടിച്ചു. ചിത്രത്തിൽ അനു സിത്താരയാണ് നായിക. നിർണ്ണായക വേഷത്തിൽ മംമ്ത മോഹൻദാസുമുണ്ട്. പാവാടക്കു ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്തിരിക്കുന്ന ജോണി ജോണി യെസ് അപ്പയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. വെള്ളിമൂങ്ങ എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോജി തോമസാണ്. നിർമ്മിച്ചിരിക്കുന്നത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ്
കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായെത്തിയ ചിത്രം ജോണി ജോണി യെസ് അപ്പായിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അരികെ ആരോ എന്നു തുടങ്ങുന്ന ഗാനമിപ്പോൾ യുട്യൂബ് ട്രെന്റിങിൽ ലിസ്റ്റിൽ ഇടംനേടി വൈറലാവുകയാണ്. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതാകട്ടെ സംഗീത ലോകത്തെ പ്രഗത്ഭരായവരുടെ മക്കളും.
സംഗീത സംവിധായകരായ ബിജിബാലിന്റെ മകൻ ദേവദത്ത് ബിജിബാലും ദീപക് ദേവിന്റെ മകൾ ദേവിക ദീപക് ദേവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ലക്ഷം പേർ കണ്ട ഗാനം യൂട്യൂബ് ട്രെൻഡിംഗിൽ ഇടം പിടിച്ചു.
ചിത്രത്തിൽ അനു സിത്താരയാണ് നായിക. നിർണ്ണായക വേഷത്തിൽ മംമ്ത മോഹൻദാസുമുണ്ട്. പാവാടക്കു ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്തിരിക്കുന്ന ജോണി ജോണി യെസ് അപ്പയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. വെള്ളിമൂങ്ങ എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോജി തോമസാണ്. നിർമ്മിച്ചിരിക്കുന്നത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ ആണ്.
കണ്ണൂരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഹ്യൂമർ പായ്ക്ക്ഡ് കുടുംബചിത്രമാണ് ജോണി ജോണി യെസ് അപ്പാ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസ് തിരക്കഥ രചിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വൈശാഖ് രാജനാണ്. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന് ശേഷം തീയേറ്ററിൽ എത്താൻ പോകുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് ഇത്. ഒക്ടോബർ അവസാന വാരം ഈ ചിത്രം തീയേറ്ററുകളിൽ എത്തും.