തിരുവനന്തപുരം: ആരാധകർ സ്‌നേഹം കൊണ്ടുവീർപ്പുമുട്ടിക്കുന്ന പോൺതാരമാണ് ജോണി സിൻസ്.ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും സെൻസേഷനായ താരം.ട്വിറ്ററിൽ രണ്ടര ലക്ഷത്തിലധികം ഫോളേവേഴ്‌സ്.ജോണി സിൻസിന് കൊച്ചുകേരളത്തിലും ആരാധകരുണ്ട്. എന്നാൽ, അത് അടച്ചുവയ്ക്കാതെ തുറന്നു പ്രകടിപ്പിക്കുകയാണ് ഒരുകൂട്ടം ആരാധകർ. മുണ്ടുടുത്ത് നിൽക്കുന്ന ജോണി സിൻസിന്റെ ചിത്രം വർക്കല കേന്ദ്രമായുള്ള ടൂറിസ്റ്റ് ബസിന്റെ പിന്നിലാണ് പ്രത്യക്ഷപ്പെട്ടത്.

ഈ ചേട്ടൻ സൂപ്പറാ..എന്നും ആരാധകർ ജോണി സിൻസിനെ വാഴ്‌ത്തുന്നു.ട്വിറ്റരിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ഷെയ്ൻ ഹരിദാസാണ് ചിത്രം പോസ്റ്റ് ചെയ്തത്. പലതരം ജോലികൾ ചെയ്തിട്ടുള്ള അഭിനേതാവാണ് ജോണി സിൻസ്. ഫിസിയോതെറാപ്പിസ്റ്റ്, ജിം ഇൻസ്ട്രക്ടർ, ബഹിരാകാശ സഞ്ചാരി, മാനജർ,അദ്ധായപകൻ, റെസ്ലർ അങ്ങനെ പല വേഷങ്ങൾ.സാമൂഹിക പ്രവർത്തനങ്ങളിലം മുഴുകാറുണ്ട് ഈ താരം. ഏതായാലും കേരളത്തിലെ ആരാധകർ ഇഷ്ടം തുറന്നുപ്രകടിപ്പിച്ചതിൽ ജോണി സിൻസിനും സന്തോഷമായി കാണും.