- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികൾ രാഹുലിന് മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുത്; അയാൾ കല്യാണം കഴിച്ചിട്ടില്ല; രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് അശ്ലീല പ്രസംഗവുമായി മുൻ എംപി ജോയ്സ് ജോർജ്; പരാമർശം കേട്ട് കുലിങ്ങിചിരിച്ച് മന്ത്രി എം എം മണിയും; ജോയിസിനെതിരെ വ്യാപക പ്രതിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ്
ഇരട്ടയാർ: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് എതിരെ അശ്ലീലത കലർത്തി അധിക്ഷേപ പ്രസംഗവുമായി ഇടുക്കി മുൻ എംപി ജോയ്സ് ജോർജ്. ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിക്ക് എതിരെ ജോയ്സ് ജോർജ് മോശം പരാമർശങ്ങൾ നടത്തിയത്.
പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്ന് ജോയിസ് ജോർജിന്റെ ആക്ഷേപം. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നും പരിഹാസം. രാഹുൽ കോളജുകളിൽ വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിനെ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ജോയിസിന്റെ അധിക്ഷേപം. മന്ത്രി എം.എം. മണി ഉൾപ്പെടെയുള്ളവരും വിവാദ പരാമർശങ്ങൾ നടത്തുമ്പോൾ വേദിയിൽ ഉണ്ടായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ജോയ്സ് ജോർജ് ഈ പ്രസംഗം ലൈവ് ഇടുകയും ചെയ്തിരുന്നു. കൊച്ചിയിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി സംവദിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജോയ്സ് ജോർജ്ജിന്റെ അശ്ലീല പരാമർശം.
'പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ പോകുവൊള്ളു. അവിടെ ചെന്നിട്ട് പെമ്പിള്ളാരെ വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും ഒന്നു പോയേക്കല്ല്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല. അപ്പോ, അതുകൊണ്ട് അതൊക്കെ ശ്രദ്ധിക്കണം. അല്ല, ഇതൊക്കെയാണ് പുള്ളിയുടെ പരിപാടി. ഇങ്ങനത്തെ പരിപാടിയായിട്ട് ഈ പുള്ളി നടക്കുവാ' - ഇതായിരുന്നു രാഹുൽ ഗാന്ധിയെയും വിദ്യാർത്ഥിനികളെയും അപമാനിച്ച് ജോയ്സ് പറഞ്ഞത്.
അതേസമയം ജോയ്സ് ജോർജ്ജിന്റെ അശ്ലീല പരാമർശത്തിനെതിരെ കോൺഗ്രസുകാർ കടുത്ത ഭാഷയിൽ വിമർശനവുമായി രംഗത്തുവന്നു. പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ജോയിസ് ജോർജിനെതിരെ അശ്ലീല പരാമർശത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസും വ്യക്തമാക്കി.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ സദസിൽ ഉണ്ടായിരുന്ന ഒരു വിദ്യാർത്ഥി ഐക്കിഡോയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജാപ്പനീസ് ആയോധന കലയാണ് ഐക്കിഡോ. ഐക്കിഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് രാഹുൽ ഗാന്ധി. ഇത് പഠിപ്പിച്ചു നൽകണമെന്ന് ഒരു വിദ്യാർത്ഥിനി ആവശ്യപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധി അതിന് തയ്യാറാകുകയായിരുന്നു. വിദ്യാർത്ഥിനികൾക്ക് ഐക്കിഡോ പഠിപ്പിച്ച് നൽകുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയു ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ആയിരുന്നു അഭിഭാഷകൻ കൂടിയായ ഇടുക്കി മുൻ എംപിയുടെ മോശം പരാമർശം.
തന്റെ ഫേസ്ബുക്ക് പേജിലൂടെ ജോയ്സ് ജോർജ് ഈ പ്രസംഗം ലൈവ് ചെയ്യുകയും ചെയ്തിരുന്നു ജോയ്സ് ജോർജ്. ജോയ്സിന്റെ പ്രസംഗം ആസ്വദിച്ച് സ്റ്റേജിൽ ഇരിക്കുന്ന മന്ത്രി എം എം മണിയെയും ഇടതുപക്ഷ നേതാക്കളെയും വീഡിയോയിൽ കാണാവുന്നതാണ്. എന്നാൽ, ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഒരു കമന്റ് ഇങ്ങനെ, 'രാഹുൽ ഗാന്ധി ആ കുട്ടികളെ പഠിപ്പിച്ചത് നാടോടിനൃത്തമൊന്നുമല്ല, ലെഹള റലളലിലെ ആണ്. പെൺകുട്ടികൾക്ക് ഏത് പാതിരാത്രിയിലു0 സുരക്ഷിതമായി ഇരിക്കാനുള്ള സാഹചര്യം ഈ നാട്ടിലുണ്ടായരുന്നെങ്കിൽ അങ്ങേർക്കിതിന്റെയൊന്നു0 ആവശ്യമുണ്ടാവില്ലാരുന്നു.
പിന്നെ മഞ്ഞപ്പിത്തം ബാധിച്ചവർ എല്ലാം മഞ്ഞയായി കാണണമെന്നത് പ്രകൃതി നിയമമാണല്ലൊ; കുറ്റ0 പറഞ്ഞിട്ട് കാര്യമില്ല; ഇവിടെ പെണ്ണ് കെട്ടിയ കൊറേ മഹാന്മാരുടെ കാര്യ0 കുറച്ചു ദിവസമായി കേൾക്കുന്നുണ്ട്.....ആരുടെയും കുറ്റമല്ല, സ്ത്രീയെ ആ ഒരു കണ്ണിലൂടെ മാത്രം നോക്കാൻ ശീലിച്ചതിന്റെ കുഴപ്പമാ.... സാരമില്ല നാട് നന്നാവുന്നതിന്റെ കൂടെ ഇതുപോലുള്ള നാട്ടുകാരു0 നന്നാകുമായിരിക്കു0.....'
എന്താണ് ഈ ഐക്കിഡോ?
എല്ലാവരുടെയും ഉള്ളിൽ അപാരമായ ശക്തി ഉണ്ടെന്നും എല്ലാം നമ്മൾ നമുക്കു നേരെ വരുന്ന ആക്രമങ്ങളെ പ്രതിരോധിക്കാൻ സ്വീകരിക്കുന്ന രീതിയെയും നമ്മുടെ ഏകാഗ്രതയെയും ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നുമാണ് അദ്ദേഹം വിദ്യാർത്ഥിനികളോട് പറഞ്ഞത്. എതിരാളിയുടെ ശക്തിയെ കൂടി നമുക്ക് അനുകൂലമായി പ്രയോജനപ്പെടുത്തുന്ന ഐക്കിഡോയുടെ തത്വങ്ങൾ തന്നെയാണ് താനും തന്റെ പാർട്ടിയും രാഷ്ട്രീയത്തിലും പ്രാവർത്തികമാക്കിയിട്ടുള്ളതെന്നും രാഹുൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ