- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുടുംബ പെൻഷന് ജോയിന്റ് അക്കൗണ്ട് നിർബന്ധമല്ല; വിരമിക്കുന്നയാളും പങ്കാളിയും തമ്മിൽ അക്കൗണ്ട് തുടങ്ങാൻ കഴിയില്ലെന്ന് ഓഫീസ് മേധാവിയെ ബോധ്യപ്പെടുത്തണം
ന്യൂഡൽഹി : കുടുംബ പെൻഷൻ ലഭിക്കാൻ വിരമിക്കുന്നയാളും പങ്കാളിയും ചേർന്നുള്ള ബാങ്ക് അക്കൗണ്ട് നിർബന്ധമല്ലെന്നു കേന്ദ്രം. വിരമിക്കുന്നയാളും പങ്കാളിയും ചേർന്ന് ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുന്ന സാഹചര്യമല്ല എന്ന് ഓഫിസ് മേധാവിക്കു ബോധ്യപ്പെട്ടാൽ ഈ വ്യവസ്ഥ ഇളവു ചെയ്തു നൽകാമെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
എന്നാൽ, കുടുംബ പെൻഷന് അർഹതയുള്ള പങ്കാളിയുമായി ചേർന്ന് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതാണ് പെൻഷനർക്ക് എപ്പോഴും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു പേരിൽ ആർക്കും കൈകാര്യം ചെയ്യാവുന്ന വിധത്തിലാകാം അക്കൗണ്ട്.
Next Story